ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്; നോട്ടീസയച്ച് റവന്യൂ വകുപ്പ്

ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാര്‍ഡുകളിലെ 174 പേര്‍ക്ക് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തിയത്.
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്പ്രതീകാത്മക ചിത്രം

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പ്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികള്‍ക്കാണ് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ളതായി റവന്യൂ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ 174 പേര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു.

ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആറ്, 12 എന്നീ വാര്‍ഡുകളിലെ 174 പേര്‍ക്ക് ഇരട്ട വോട്ടുകളുണ്ടെന്നാണ് കണ്ടെത്തിയത്. ഉടുമ്പന്‍ചോലയിലെയും തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മണ്ഡലത്തിലെയും വോട്ടോഴ്‌സ് ലിസ്റ്റുകളിലാണ് പേരുള്ളത്. ഇടുക്കിയിലെ അതിര്‍ത്തി മേഖലകളില്‍ ഇരട്ട വോട്ടുകളുണ്ടെന്ന ബിജെപി പരാതിക്ക് പിന്നാലെയായിരുന്നു പരിശോധന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്
കത്തുന്ന ചൂട്; സംസ്ഥാനത്ത് പത്ത് ജില്ലകളില്‍ മുന്നറിയിപ്പ്, രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത

രണ്ടു വോട്ടേഴ്‌സ് ലിസ്റ്റിലും പേരുള്ളത് ഒരേ ആളാണോയെന്ന് സ്ഥിരീകരിക്കാന്‍ അടുത്ത മാസം ഒന്നിന് ഹിയറിങ്ങിന് ഹാജരാകാനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്. രണ്ടിടത്തും വോട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഒരിടത്ത് റദ്ദാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com