
പാലക്കാട്: നെൻമാറ- വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനു അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വരുന്ന ചൊവ്വാഴ്ചയാണ് വെടിക്കെട്ട്. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും വെടിക്കെട്ട്.
വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നതിലും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ അനുമതി നിഷേധിച്ചത്. പിന്നാലെയാണ് ഭാരവാഹികൾ ഹൈക്കോടതിയിലേക്ക് പോയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിഴവുകൾ പരിഹരിച്ച് വെടിക്കെട്ടിനു അനുമതി നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെ ജില്ലാ ഭരണകൂടം വീണ്ടും പരിശോധന നടത്തിയപ്പോൾ മാനദണ്ഡമനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക