ചവറംമൂഴി പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർഥി മുങ്ങിമരിച്ചു

പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്
ഗൗഷിക് ദേവ്
ഗൗഷിക് ദേവ്

കോഴിക്കോട്: ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാവ് മണിയോടെയാണ് സംഭവം.

മാഹിയിലെ ഡെന്റൽ കോളജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർഥികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങി പോകുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗൗഷിക് ദേവ്
വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും; ട്രയൽ റൺ മേയ് മുതൽ

പെരുവണ്ണാമുഴി പൊലീസും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com