പ്രതിയില്ലാതെ തൊണ്ടിമുതൽ; പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവു ചെടികൾ വളർത്താനും നശിപ്പിക്കാനും കഴിയാതെ പൊലീസ്

ചെടികൾ മണിമല പൊലീസ് തൊണ്ടിമുതലായി കണ്ട് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്
ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവു ചെടികൾ
ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവു ചെടികൾ ടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്

കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്‍ വളപ്പിൽ കണ്ടെത്തിയ കഞ്ചാവു ചെടി പൊലീസിന് തലവേദനയാകുന്നു. പൊലീസ് കണ്ടെടുത്ത് തൊണ്ടിമുതലിനും പ്രതിയില്ലെന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. കഞ്ചാവ് ചെടി സാധാരണ കണ്ടെത്തിയാല്‍ ഭൂവുടമ പ്രതിയാകും. എന്നാൽ കഞ്ചാവുചെടി സ്റ്റേഷന്‍ പരിസരത്ത് നട്ടുവളര്‍ത്തിയതോ, അതോ ആരെങ്കിലും കൊണ്ടുവന്നുവെച്ചതോയെന്ന ചോദ്യത്തിന് ഉത്തരമില്ല.

സംഭവം നടന്നിട്ട് പത്ത് ദിവസം പിന്നിടുകയാണ്. ചെടികൾ മണിമല പൊലീസ് തൊണ്ടിമുതലായി കണ്ട് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. അതിനിടെ നാട്ടുകാര്‍ക്കും വനപാലകര്‍ക്കും രണ്ട് നീതിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന് മുന്‍പില്‍ നടന്ന പ്രതിഷേധ സമരത്തിനിടെ നാട്ടുകാരില്‍ ഒരാളാണ് ചെടി കണ്ടെടുത്ത് പൊലീസിന് നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതി ആരാണെന്നറിയില്ല. എക്‌സൈസ് വകുപ്പ് ഈ പ്രശ്‌നത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവു ചെടികൾ
തൊഴിൽ തട്ടിപ്പിനിരയായി റഷ്യയിൽ കുടുങ്ങിയ ഡേവിഡിനെ ഡൽഹിയിൽ എത്തിച്ചു; സിബിഐ ചോദ്യം ചെയ്യുന്നു

പൊ‌ലീസ് സ്റ്റേഷനില്‍ എത്തിച്ച കഞ്ചാവുചെടി അവിടെ സുരക്ഷിതമായി ഇരിക്കുമോ എന്നതിലും സംശയം ഉയര്‍ന്നിട്ടുണ്ട്. തൊണ്ടി നഷ്ടപ്പെട്ടാല്‍ കേസ് പിന്നെയും ദുര്‍ബലമാകും. ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കഞ്ചാവ് കൃഷി നടന്നതെന്നാണ് മുന്‍ റേഞ്ച് ഓഫീസര്‍ ബിആര്‍ ജയന്റെ ആരോപണം. എന്നാല്‍ വനിതാ ജീവനക്കാരോടുള്ള മോശം പെരുമാറ്റത്തിന്റെ പേരില്‍ ബിആര്‍ ജയനെ സ്ഥലംമാറ്റിയെന്നും ഇതിന്റെ പ്രതികാരമായി ഇദ്ദേഹം കെട്ടിച്ചമച്ച കഥയാണ് കഞ്ചാവുകൃഷി സംബന്ധിച്ചുള്ളതെന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com