നവജാത ശിശുവിനെ കൊന്ന് പൊട്ടക്കിണറ്റിൽ തള്ളി; 18 വർഷം ഒളിവിൽ, അമ്മ പിടിയിൽ

സംഭവം 2004 ല്‍, ജാമ്യത്തിലിറങ്ങി മുങ്ങി
ഓമന
ഓമന

കോട്ടയം: നവജാത ശിശുവിനെ കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന അമ്മ 18 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പൊൻകുന്നത്തിനു സമീപം ചിറക്കടവ് കടുക്കാമല വയലിപറമ്പിൽ വീട്ടിൽ ഓമന (കുഞ്ഞുമോൾ, 57) ആണ് അറസ്റ്റിലായത്. പൊൻകുന്നം പൊലീസാണ് ഇവരെ പിടികൂടിയത്.

2004ലാണ് ഓമന നവജാതശിശുവിനെ കൊന്നത്. മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാ​ഗത്തുള്ള പുരയിടത്തിലെ ഉപയോ​ഗ ശൂന്യമായ കിണറ്റിൽ തള്ളി. പിന്നാലെ പൊലീസ് ഇവരെ അറസ്റ്റും ചെയ്തു. പിന്നീട് കോടതിയിൽ നിന്നു ജാമ്യം ലഭിച്ച ശേഷം ഇവർ 18 വർഷമായി ഒളിവിലായിരുന്നു. തമിഴ്നാട്, തിരുപ്പതി എന്നിവിടങ്ങളിലാണ് ഒളിവിൽ കഴിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവിധ കേസുകളിൽ കോടതിയിൽ നിന്നു ജാമ്യത്തിലിറങ്ങിയ ഒളിവിൽ കഴിയുന്നവരെ പിടികൂടാനായി ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഓമന കുടുങ്ങിയത്.

ഓമന
ആലപ്പുഴയില്‍ കായലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com