മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദം; ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ട്

അടൂര്‍ ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
വില്ലേജ് ഓഫീസർ മനോജ്
വില്ലേജ് ഓഫീസർ മനോജ് ടിവി ദൃശ്യം

പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയ്ക്ക് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമെന്ന് റവന്യൂ വകുപ്പിന്റെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഭരണകക്ഷിയായ ഇടതു നേതാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ മനോജ് ജീവനൊടുക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, പരിചയക്കാര്‍ എന്നിവരില്‍ നിന്നെല്ലാം ആര്‍ഡിഒ വിശദമായ മൊഴിയെടുത്തിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു മനോജ്. ഇതേത്തുടര്‍ന്നുള്ള മാനസിക വിഷമത്തിനൊടുവില്‍ മനോജ് ജീവനൊടുക്കി എന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും ആരുടേയും പേര് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. റിപ്പോര്‍ട്ട് ജില്ലാകലക്ടര്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും.

വില്ലേജ് ഓഫീസർ മനോജ്
കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം; ഒരു കട പൂർണമായി കത്തിനശിച്ചു

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മനോജിന്റെ കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ 12 ഓളം വില്ലേജ് ഓഫീസര്‍മാര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com