തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ (92) അന്തരിച്ചു
ജോസ് കാട്ടൂക്കാരന്‍
ജോസ് കാട്ടൂക്കാരന്‍ഫയൽ

തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ജോസ് കാട്ടൂക്കാരന്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പത്തുമണി മുതല്‍ തൃശൂര്‍ അരണാട്ടുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃശൂര്‍ നഗരസഭയെ കോര്‍പ്പറേഷന്‍ ആയി ഉയര്‍ത്തിയ ശേഷമുള്ള 2000ലെ തെരഞ്ഞെടുപ്പില്‍ അരണാട്ടുകര ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2000 ഒക്ടോബര്‍ മുതല്‍ 2004 ഏപ്രില്‍ വരെ തൃശൂര്‍ മേയറായിരുന്നു ജോസ് കാട്ടൂക്കാരന്‍. 2000 ഒക്ടോബര്‍ 5നാണ് ഇദ്ദേഹം മേയറായി ചുമതലയേറ്റത്. 2004 ഏപ്രില്‍ 3 വരെ ആ പദവി വഹിച്ചു. തുടര്‍ന്ന് അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു.

ജോസ് കാട്ടൂക്കാരന്‍
വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com