ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ദൂരെ ഇറാനിയന്‍ ബോട്ട് കണ്ടെത്തിയത്.
കോസ്റ്റ് ഗാര്‍ഡ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍
കോസ്റ്റ് ഗാര്‍ഡ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍എക്‌സ്‌

കോഴിക്കോട് : കൊയിലാണ്ടിക്കു സമീപം തമിഴ്‌നാട് സ്വദേശികളുമായി കണ്ടെത്തിയ ഇറാനിയന്‍ ബോട്ടിനെ കടലില്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടുന്നതിന്റെ വീഡിയോ പുറത്ത്. കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ ദൂരെ ഇറാനിയന്‍ ബോട്ട് കണ്ടെത്തിയത്.

ഇറാനില്‍ ജോലിക്കു പോയ തൊഴിലാളികള്‍ ജോലിസാഹചര്യം മോശമായതിനെത്തുടര്‍ന്ന് ബോട്ടില്‍ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു. കന്യാകുമാരി സ്വദേശികളായ ആറു പേരും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26 നാണ് ഇറാനില്‍ മത്സ്യത്തൊഴിലാളികളായി ജോലി ആരംഭിച്ചത്. കോസ്റ്റ്ഗാര്‍ഡിന്റെ ഐസിജെഎസ് അഭിനവ് എന്ന കപ്പലാണ് ബോട്ടും അതിലുണ്ടായിരുന്ന ആറു കന്യാകുമാരി സ്വദേശികളെയും കസ്റ്റഡിയിലെടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോസ്റ്റ് ഗാര്‍ഡ് പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍
മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

സയ്യദ് സൗദ് ജാബരി എന്നയാളായിരുന്നു ഇവരുടെ സ്‌പോണ്‍സര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്പളം, പിടിക്കുന്ന മത്സ്യത്തിന്റെ വിഹിതം എന്നിവ ഇവര്‍ക്ക് ലഭിച്ചില്ല. അമിതമായ ജോലി ഭാരവും താമസിക്കാനുള്ള സൗകര്യം ലഭിക്കാത്തതും ചോദ്യം ചെയ്തപ്പോള്‍ മര്‍ദനമായി. ഇത് കൂടിവന്നതോടെ മത്സ്യബന്ധനത്തിനു പോകുന്ന വഴി ബോട്ടുമായി രക്ഷപ്പെടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com