എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

പ്രസിഡന്റ് സ്ഥാനം എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാം. ആര് എതിര്‍ത്താലും തന്റെ നിലവിലുള്ള പോസ്റ്റ് ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല.
എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍
എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍ടെലിവിഷന്‍ ചിത്രം

കണ്ണൂര്‍: താന്‍ തന്നെയാണ് ഇപ്പോഴും കെപിസിസി പ്രസിഡന്റ് എന്നും ഏത് സമയത്തും സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കെ സുധാകരന്‍. ഹൈക്കമാന്‍ഡുമായി ആലോചിച്ചശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നുള്ളുവെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ഒരു അനിശ്ചിതത്വവും ഇല്ല. അത് ഉടനെ ഏറ്റെടുക്കേണ്ട അത്യാവശ്യമില്ലാത്തത് കൊണ്ടാണ് നീളുന്നത്. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നും സുധാകരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പാര്‍ട്ടയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി തോന്നിയിട്ടില്ല. ആര്‍ക്കെതിരെയും പരാതിയില്ല. കെപിസിസി പ്രസിഡന്റ് സ്ഥാനം ആരും തരേണ്ട കാര്യമില്ല. എടുക്കേണ്ട കാര്യമേയുള്ളു. പ്രസിഡന്റ് സ്ഥാനം എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാം. ആര് എതിര്‍ത്താലും തന്റെ നിലവിലുള്ള പോസ്റ്റ് ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ വരേണ്ട സമയത്ത് താന്‍ വരുമെന്നും സുധാകരന്‍ പറഞ്ഞു.

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍
കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com