വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രണയത്തിലായ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍

കോഴിക്കോട്: വിവാഹത്തിനുമുമ്പ് പ്രണയത്തിലായിരുന്നപ്പോള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെവിട്ടു.

കോഴിക്കോട് പ്രിന്‍സിപ്പല്‍ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പ്രണയത്തിലായ സമയത്ത് സുഹൃത്തുക്കള്‍ക്കൊപ്പം വയനാട്ടില്‍ കൊണ്ടുപോയി ലോഡ്ജില്‍വെച്ചും പിന്നീട് കോഴിക്കോട്ടെ ലോഡ്ജില്‍വെച്ചും പീഡിപ്പിച്ചു എന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് കുറ്റപത്രം നല്‍കി.

പ്രതീകാത്മക ചിത്രം
മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ബിനീഷ് ബാബു, ബൈജു പുതിയടത്ത് മീത്തല്‍, എം. റാവു, അസിക് മന്‍സൂര്‍, സയ്യിദ് ഹാരിസ് തങ്ങള്‍ എടപ്പാള്‍ എന്നിവര്‍ ഹാജരായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com