റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

കേരളത്തിൽ നിന്നുള്ള മനുഷ്യക്കടത്തിൽ ഇവര്‍ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ
റഷ്യന്‍ മനുഷ്യക്കടത്ത്; 
രണ്ട് പേര്‍ അറസ്റ്റില്‍
റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: റഷ്യൻ മനുഷ്യക്കടത്ത് കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് അറസ്റ്റിലായത്. കേരളത്തിൽ നിന്നുള്ള മനുഷ്യക്കടത്തിൽ ഇവര്‍ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

റഷ്യന്‍ യുദ്ധമുഖത്തേക്ക് മലയാളികളെ എത്തിക്കുന്ന റഷ്യന്‍ മലയാളി അലക്സിന്‍റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായ പ്രിയനും അരുണും. തുമ്പ സ്വദേശിയായ പ്രിയന്‍ അലക്സിന്‍റെ ബന്ധുവാണ്. റഷ്യയിലേക്ക് പോകുന്നതിന് മുമ്പ് ആറു ലക്ഷത്തോളം രൂപ പ്രിയൻ ആണ് കൈപ്പറ്റിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്‍റിന് നേതൃത്വം നല്‍കിയതും പ്രിയൻ ആണ്. പ്രിയനെതിരെ റഷ്യയില്‍ നിന്നും നാട്ടിലെത്തിയവര്‍ സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അറസ്റ്റ്.

ഇന്ന് സിബിഐയുടെ ഡല്‍ഹി യൂണിറ്റ് തിരുവനന്തപുരത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുമായി സിബിഐ ഡല്‍ഹിയിലേക്ക് മടങ്ങി. റഷ്യ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് സെക്യൂരിറ്റി ജോലികള്‍ വാദ്ഗാനം ചെയ്താണ് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഇരയാക്കപ്പെട്ട യുവാക്കള്‍ യുക്രൈന്‍ കൂലിപ്പാട്ടാളത്തിനൊപ്പം യുദ്ധം ചെയ്യേണ്ടിയും വന്നിരുന്നു. കേസില്‍ കൂടുതല്‍ ആളുകള്‍ അറസ്റ്റിലാകാനുണ്ടെന്നാണ് സൂചന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റഷ്യന്‍ മനുഷ്യക്കടത്ത്; 
രണ്ട് പേര്‍ അറസ്റ്റില്‍
ധോനിയെ പോലെ സിക്‌സടിക്കണം; സ്‌പോണ്‍സര്‍ ഇല്ല, ബാറ്റില്‍ 'എംഎസ്ഡി 07'; കിടിലന്‍ ബാറ്റിങ്

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിന്‍സ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്. വാട്സാപ്പിൽ ഷെയര്‍ ചെയ്ത് കിട്ടിയ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജൻസിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ എത്തി. പിന്നീട് അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com