മഞ്ഞപ്പിത്തം പടരുന്നു; കോഴിക്കോട് ഐസ് ഒരതിക്ക് നിരോധനം, കരിമ്പിന്‍ ജ്യൂസിനും നിയന്ത്രണം

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഐസ് ഒരതി കടച്ചവടം നിരോധിച്ചു
ഐസ് ഒരതി കടച്ചവടം
ഐസ് ഒരതി കടച്ചവടംവീഡിയോ സ്ക്രീൻഷോട്ട്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഐസ് ഒരതി കടച്ചവടം നിരോധിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ മഞ്ഞപ്പിത്തം അടക്കമുള്ള ജലജന്യരോഗങ്ങള്‍ പടരുന്നതിനാലാണ് നടപടി.

ഐസ് ഒരതി കച്ചവടം ഒരുമാസത്തേയ്ക്കാണ് നിരോധിച്ചത്. മധുരവും എരിവും കലര്‍ന്ന പാനീയങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കാനാണ് ചുരണ്ടി ഐസ്, ഐസ് അച്ചാര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഐസ് ഒരതിയും ചേര്‍ത്ത് നല്‍കുന്നത്. കോഴിക്കോടിന്റെ ബീച്ച് പ്രദേശങ്ങളിലാണ് ഐസ് ഒരതി കച്ചവടം വ്യാപകമായി നടക്കുന്നത്. ഇതിന് പുറമേ കരിമ്പിന്‍ ജ്യൂസ് കച്ചവടത്തിനും കോര്‍പറേഷന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടല്‍ത്തീരത്ത് ഉന്തുവണ്ടികളില്‍ അടക്കം കച്ചവടം നടത്തുന്നവരാണ് പാനീയങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കി ഐസ് ഒരതി ചേര്‍ക്കുന്നത്. ചൂട് കാലത്ത് ഒരു ആശ്വാസം എന്ന് കരുതി ഐസ് ഒരതി ചേര്‍ത്ത പാനീയങ്ങള്‍ കഴിക്കുന്നത് സാധാരണ കാഴ്ചയാണ്.

ഐസ് ഒരതി കടച്ചവടം
രണ്ടു ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ചൂട് 39 ഡിഗ്രി തന്നെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com