രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം; പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

രാജസ്ഥാനില്‍ നിന്നും ഒറ്റകല്‍ മാര്‍ബിളില്‍ തീര്‍ത്ത 23.5 അടി ഉയരവും 30 ടണ്‍ ഭാരവുമുള്ള അദിപരാശക്തിയുടെ വിഗ്രഹവും 12 അടി വീതം ഉയരത്തിലുള്ള ദുര്‍ഗ രാജമാതംഗി ദേവിമാരുടെ വിഗ്രഹവുമാണ് എത്തിയത്.
പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ
പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ആദിപരാശക്തി, ദുര്‍ഗ, രാജമാതംഗി ദേവതമാരുടെ വിഗ്രഹ ഘോഷയാത്ര നാളെ രാവിലെ തിരുവനന്തപുരത്ത് എത്തും. രാജസ്ഥാനില്‍ നിന്നും ഒറ്റകല്‍ മാര്‍ബിളില്‍ തീര്‍ത്ത 23.5 അടി ഉയരവും 30 ടണ്‍ ഭാരവുമുള്ള അദിപരാശക്തിയുടെ വിഗ്രഹവും 12 അടി വീതം ഉയരത്തിലുള്ള ദുര്‍ഗ, രാജമാതംഗി ദേവിമാരുടെ വിഗ്രഹവുമാണ് എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹമാണ് ആദിപരാശക്തിയുടേത്. രാജസ്ഥാനിലെ ഒരു മാര്‍ബിള്‍ മല വിലക്ക് വാങ്ങിയാണ് ഒറ്റക്കല്‍ വിഗ്രഹങ്ങള്‍ കൊത്തിയെടുത്തത്. മാര്‍ബിള്‍ മല വിലക്ക് വാങ്ങിയതു മുതല്‍ ഏകദേശം ആറ് കോടിയോളം രൂപ ആകെ ചെലവിട്ടാണ് വിഗ്രഹം നിര്‍മിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പൗര്‍ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠ
പ്ലസ് ടു സേ പരീക്ഷ ജൂണ്‍ 12 മുതല്‍ 20 വരെ; അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 13

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com