ഐജി പി വിജയന് എഡി‍ജിപിയായി സ്ഥാനക്കയറ്റം, ഇനി പൊലീസ് അക്കാദമി ഡയറക്ടര്‍

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം.
ഐജി പി വിജയന്‍
ഐജി പി വിജയന്‍ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: മുന്‍ എടിഎസ് തലവന്‍ ഐജി പി വിജയന് സ്ഥാനക്കയറ്റം. ഐജി പി വിജയന് എഡിജിപി ആയി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. പോലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ സസ്‌പെന്‍ഷനിലാവുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. മാസങ്ങളോളം സേനയ്ക്ക് പുറത്തായിരുന്നു.

ഐജി പി വിജയന്‍
അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ യദു എന്തിന് വീണ്ടും ബസിന് സമീപത്തെത്തി? ദുരൂഹമെന്ന് പൊലീസ്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുടെ യാത്രാവിവരം മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവുകളൊന്നും ഇല്ലെന്ന് വകുപ്പുതല അന്വേഷണത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് സ്ഥാനക്കയറ്റം നല്‍കിയത്. പൊലീസ് അക്കാദമി ഡയറക്ടറായാണ് പുതിയ നിയമം.

സംസ്ഥാനത്ത് 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയന്‍. സംസ്ഥാനത്ത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്ന ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പി വിജയനാണ്. കളമശേരി ബസ് കത്തിക്കല്‍ കേസ്, ശബരിമല തന്ത്രി കേസ്, ചേലേമ്പ്ര ബാങ്ക് കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ അന്വേഷണ സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com