കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഗൂഗിള്‍ വാലറ്റിലും; രാജ്യത്ത് ആദ്യം

ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമായ ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം
ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം
ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാംഫയൽ

കൊച്ചി: ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമായ ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. രാജ്യത്ത് ഗൂഗിള്‍ വാലറ്റില്‍ ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ട മെട്രോ സര്‍വീസാണിത്. കൊച്ചി ആസ്ഥാനമായ പ്രുഡന്റ് ടെക്‌നോളജീസാണ് സാങ്കേതിക പിന്തുണയും സഹായങ്ങളും നല്‍കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, സിനിമാ ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള ആപ്ലിക്കേഷനാണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്ക് ഇനി ഗൂഗിള്‍ വാലറ്റും ഉപയോഗിക്കാം. ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമാണ് ഗൂഗിള്‍ വാലറ്റ് ലഭ്യമായിട്ടുള്ളത്. ഡിവൈസില്‍ നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഫീച്ചറും ഉണ്ടായിരിക്കണം.

കൊച്ചി ഡ്രീംസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹറ, ഗൂഗിള്‍ പ്രതിനിധി ആശിശ് മിത്തല്‍, പ്രൂഡന്റ് ടെക്‌നോളജീസ് ഡയറക്ടര്‍ ജീജോ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രോ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം
കെജരിവാളിന്റെ ജാമ്യം ബിജെപിക്ക് ഏറ്റ തിരിച്ചടി; തെരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകും ഈ വിധി; പിണറായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com