ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

ലൈസന്‍സ് നല്‍കുന്നതിനു ചില പുതിയ നിര്‍ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്
liquor-in-it-park-this-year-subject-committee-approves-proposals
ഐടി പാര്‍ക്കുകളില്‍ മദ്യവില്‍പ്പന; ഈ വര്‍ഷം നടപ്പാക്കാന്‍ നിയമസഭാ സമിതിയുടെ അംഗീകാരം പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം ചെയ്യാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ നീക്കം.

ലൈസന്‍സ് നല്‍കുന്നതിനു ചില പുതിയ നിര്‍ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. എക്‌സൈസ്‌നിയമവകുപ്പുകള്‍ ചര്‍ച്ച നടത്തിയശേഷം പ്രത്യേക ചട്ടങ്ങള്‍ പുറത്തിറക്കും. ഐടി പാര്‍ക്കുകളില്‍ മദ്യം വിതരണം ചെയ്യുന്നതിന് എഫ്എല്‍ 4 സി എന്ന പേരില്‍ പുതിയ ലൈസന്‍സ് നല്‍കാനാണു തീരുമാനം. ലൈസന്‍സ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ്. ഐ ടി പാര്‍ക്ക് നേരിട്ടോ, പ്രമോട്ടര്‍ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നല്‍കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

liquor-in-it-park-this-year-subject-committee-approves-proposals
മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

ഭാവിയില്‍ പാര്‍ക്കുകളില്‍ വെവ്വേറെ ലൈസന്‍സ് നല്‍കേണ്ടി വരുമെന്ന പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് നിയമസഭ സമിതിയുടെ തീരുമാനം. നിലവിലെ ബാര്‍ ലൈസന്‍സികളിലേക്ക് നടത്തിപ്പ് പോകും. മിടുക്കരായ ഐ ടി പ്രൊഫഷണലുകളില്‍ മദ്യ ഉപഭോഗം കൂടുമെന്നും സാംസ്‌കാരിക നാശത്തിന് വഴി വഴിക്കുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com