മോഷ്ടിക്കാൻ കയറിയ കള്ളൻ എസിയുടെ തണുപ്പടിച്ച് ഉറങ്ങിപ്പോയാലോ. അതും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ അബദ്ധത്തിൽ കയറിയപ്പോയ കള്ളന്റെ സ്ഥിതി എന്താകും. അത്തരമൊരു അബദ്ധം പറ്റിയ കള്ളന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.
തായ്‌ലന്‍ഡിൽ നിന്നാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. മോഷ്ടിച്ചു ക്ഷീണിച്ച യുവാവ് എസി ഓൺ ചെയ്ത് ചെറുതായി ഒന്നു മയങ്ങാൻ തീരുമാനിച്ചു. എന്നാൽ സംഭവം കൈവിട്ടു പോയി. കക്ഷി അഗാധ നിദ്രയിലേക്ക് വീണു. ആരെല്ലാമോ ചേർന്ന് വിളിച്ചെഴുന്നേൽപ്പിക്കുമ്പോൾ മാത്രമാണ് കയറിയത് പൊലീസ് ഉദ്യോഗസ്ഥന്റെ വീടാണെന്ന് മോഷ്ടാവ് തിരിച്ചറിയുന്നത്.
ഫെചാബുൻ പ്രവിശ്യയിലെ വിചിയാൻ ബുരി ജില്ലാ പൊലീസ് സ്റ്റേഷനിലെ ഓഫീസർ ജിയാം പ്രാസെർട്ടിന്റെ വീട്ടിലായിരുന്നു യുവാവ് കയറിയത്. രണ്ട് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയെങ്കിലും ക്ഷീണിച്ചപ്പോൾ കിടന്നുറങ്ങുകയായിരുന്നു.
തൊട്ടടുത്ത ദിവസം രാവിലെയാണ് ബ്ലാങ്കറ്റിനു കീഴിൽ ചുരുണ്ടു കിടക്കുന്ന മോഷ്ടാവിനെ ഓഫീസർ കണ്ടത്. വൈകാതെ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും എല്ലാവരും ചേർന്ന് മോഷ്ടാവിനെ കൈയോടെ പിടിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates