

കൊച്ചി: എറണാകുളം ആലുവയില്‍ കാറിനുള്ളില്‍ യുവതി മരിച്ച നിലയില്‍. ചൂര്‍ണിക്കരയിലെ ഫ്‌ലാറ്റിന് സമീപം നിര്‍ത്തിയിട്ട കാറിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐശ്വര്യ നഗറില്‍ താമസിച്ചിരുന്ന അനില തോമസ് എന്ന യുവതിയുടേതാണ് മൃതദേഹമെന്ന് പൊലീസ് സൂചിപ്പിച്ചു.
ഫ്‌ലാറ്റിന് സമീപം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. കാര്‍ കുറച്ചുകാലമായി അവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു.
വൈകീട്ട് അഞ്ചുമണിയോടെയാണ് കുട്ടികള്‍ കാറിലെ മൃതദേഹം കാണുന്നത്. കാറിലെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം. മരണകാരണം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി വരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates