'കത്തോലിക്ക പുരോഹിതന്‍മാര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കരുത്'; ബാലപീഡനം തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി ഓസ്‌ട്രേലിയ

കുമ്പസാരമായി കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചതിനെക്കുറിച്ച് പറഞ്ഞാല്‍ പുരോഹിതര്‍ അത് അധികൃതരെ അറിയിക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
'കത്തോലിക്ക പുരോഹിതന്‍മാര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കരുത്'; ബാലപീഡനം തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി ഓസ്‌ട്രേലിയ

കുട്ടികള്‍ക്ക് എതിരേയുള്ള അതിക്രമങ്ങള്‍ കുറയ്ക്കാന്‍ കത്തോലിക്ക പുരോഹിതന്മാര്‍ക്ക് ബ്രഹ്മചര്യം നിര്‍ബന്ധമാക്കുന്നത് അവസാനിപ്പിക്കണമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് വത്തിക്കാനോട് ആവശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ആവശ്യം. ഇത് കൂടാതെ കുമ്പസാരമായി കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചതിനെക്കുറിച്ച് പറഞ്ഞാല്‍ പുരോഹിതര്‍ അത് അധികൃതരെ അറിയിക്കുന്നതിനായി നിയമം കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മത സ്ഥാപനങ്ങളില്‍ നടക്കുന്ന  ബാല പീഡനങ്ങളില്‍ 60 ശതമാനവും കത്തോലിക്ക സംഘടനകളിലാണ്. കുട്ടികളെ സുരക്ഷിതരാക്കാന്‍ ഗവണ്‍മെന്റിനും സംഘടനകള്‍ക്കുമായി 189 പുതിയ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതില്‍ 20 എണ്ണം പള്ളിയുമായി ബന്ധപ്പെട്ടതാണ്. റിപ്പോര്‍ട്ട് മികച്ചതാണെന്നും ഇതില്‍ പറയുന്ന കാര്യങ്ങള്‍ പഠിക്കുമെന്നും വത്തിക്കാന്‍ പ്രതികരിച്ചു.

അഞ്ച് വര്‍ഷത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് 17 വോളിയം വരുന്ന റിപ്പോര്‍ട്ട് തയാറാക്കിയത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഇതിന് മുന്‍പ് മൂന്ന് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. റോയല്‍ കമ്മീഷന്‍ ഇന്‍ടു ഇന്‍സ്റ്റിറ്റിയൂഷണല്‍ റെസ്‌പോണ്‍സ് ടു ചൈല്‍ഡ് അബ്യൂസാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. 

വരും വര്‍ഷങ്ങളില്‍ നിര്‍ദ്ദേശങ്ങളില്‍ ഗവണ്‍മെന്റ് പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മല്‍കോം ടേണ്‍ബുള്‍. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്തോലിക്ക പള്ളികളില്‍ നടക്കുന്ന ബാല പീഡനങ്ങള്‍ മൂടിവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും ഇതില്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com