പാകിസ്ഥാന്‍ ഭരണം നവാസ് ഷരീഫിന്റെ സഹോദരനിലേക്ക്‌ 

രാജ്യം വീണ്ടും ഒരു പട്ടാള അട്ടിമറിയിലേക്ക് പോകാതിരിക്കാനാണ് കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ഉന്നതതല യോഗം ചേര്‍ന്നത്
ഷഹബാസ് ഷരീഫ്‌
ഷഹബാസ് ഷരീഫ്‌


ലാഹോര്‍:പഞ്ചാബ് മുഖ്യമന്ത്രിയും നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകും. സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടര്‍ന്നു നവാസ് ഷരീഫ് രാജിവച്ച സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. 

നവാസ് ഷരീഫിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.നിലവില്‍ പാര്‍ലമെന്റ് മെമ്പര്‍ അല്ലാത്ത ഷഹബാസ് ഉപതെരഞ്ഞെടുപ്പ് നേരിടേണ്ടി വരും. 

രാജ്യം വീണ്ടും ഒരു പട്ടാള അട്ടിമറിയിലേക്ക് പോകാതിരിക്കാനാണ് കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ ഉന്നതതല യോഗം ചേര്‍ന്നത്. ഷരീഫിനെതിരെ കോടതിവിധിയുണ്ടായാല്‍ സൈന്യം ഭരണം പിടിച്ചേക്കുമെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു..

പനാമ അഴിമതി കേസിലായിരുന്നു നവാസിനെ പുറത്താക്കണം എന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. ഷരീഫിനും കുടുംബത്തിനും എതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളുടെ പേരില്‍ ഷെരീഫിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നായിരുന്നു ഈ വര്‍ഷം ഏപ്രിലില്‍ പാക് കോടതി വിലയിരുത്തിയത്. ഷെരിഫിനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തേയും സുപ്രീംകോടതി നിയോഗിച്ചിരുന്നു. 

ഷരീഫും കുടുംബവും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതായി വ്യക്തമാക്കി പ്രത്യേക അന്വേഷണ സംഘം ഈ മാസം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ നല്‍കി. ഈ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഷെരീഫിനെ കോടതി ഇപ്പോള്‍ അയോഗ്യനാക്കിയിരിക്കുന്നത്. 

വ്യാജ കമ്പനികളുടെ പേരില്‍ ഷെരീഫ് ലണ്ടനില്‍ സ്വത്തുക്കള്‍ വാങ്ങിക്കുട്ടിയെന്ന് വ്യക്തമാക്കുന്ന രേഖകളായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തുവന്നത്. ഷരീഫിനെ അയോഗ്യനാക്കണമെന്നും, ഷെരാഫിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും, തെഹ് രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com