കരുതിയിരിക്കുക; ഏത് നിമിഷവും ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാം, വന്‍ നഗരങ്ങളെ ചാരമാക്കും

1908ല്‍ ജൂണ്‍ 30ന് റഷ്യയിലെ സൈബീരിയയില്‍ പതിച്ച ഉല്‍ക്ക 2000 സ്‌ക്വയര്‍ കിലോമീറ്ററായിരുന്നു ചാരമാക്കിയത്.
കരുതിയിരിക്കുക; ഏത് നിമിഷവും ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാം, വന്‍ നഗരങ്ങളെ ചാരമാക്കും

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഉല്‍ക്കകള്‍ ലോകത്തിലെ പ്രധാനപ്പെട്ട നഗരങ്ങളെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്. ഈ ഉല്‍ക്കകള്‍ ഭൂമിയിലേക്ക് പതിക്കുന്ന സാഹചര്യം ഒഴിവാക്കാനാകില്ലെന്നാണ് ബ്രിട്ടനിലെ ക്യൂന്‍സ് സര്‍വകലാശാലയിലെ അലന്‍ ഫിറ്റ്‌സിമ്മന്‍സ് പറയുന്നത്. 

ഉല്‍ക്കകള്‍ ഭൂമിയെ സ്പര്‍ശിക്കുമെന്ന കാര്യം ഉറപ്പാണ്. എപ്പോഴായിരിക്കും ഇതെന്ന് മാത്രമെ ഇനി അറിയാനുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജൂണ്‍ 30ന് ആസ്റ്ററോയിഡ് ഡേ ആചരിക്കുന്നതിന് മുന്നോടിയായാണ് ഭൂമിയ്ക്ക് പ്രഹരമേല്‍പ്പിക്കാന്‍ ഉല്‍ക്കകള്‍  എത്തുമെന്ന മുന്നറിയിപ്പ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. 

1908ല്‍ ജൂണ്‍ 30ന് റഷ്യയിലെ സൈബീരിയയില്‍ പതിച്ച ഉല്‍ക്ക 2000 സ്‌ക്വയര്‍ കിലോമീറ്ററായിരുന്നു ചാരമാക്കിയത്. വലിപ്പം കൂടിയ ഉല്‍ക്കയാണ്‌
ഭൂമിയുമായി കൂട്ടിയിടിക്കുന്നതെങ്കില്‍ അത് വലിയ നാശനഷ്ടമായിരിക്കും ഭൂമിയില്‍ സൃഷ്ടിക്കുക. 

ഇതുവരെ ഭൂമിക്ക് സമീപം ഭീഷണിയായി 1800 ഉല്‍ക്കകളെയാണ്‌
ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ സാധിക്കാത്തത് ഇതിലും അധികം ഉണ്ടാകാമെന്നാണ് നിഗമനം. 
 ഓരോ വര്‍ഷവും ഉല്‍ക്കകള്‍ ഭൂമിയെ ഇടിക്കുന്നതിനുള്ള സാധ്യത കൂടിവരുന്നതായി ഭൂമിയില്‍ പതിച്ച 144 ഉല്‍ക്കകളെ കുറിച്ച് പഠിച്ച് ചെക്ക് റിപ്പബ്ലിക്കിലെ ശാസ്ത്രജ്ഞന്‍ പറയുന്നു.

അപ്രതീക്ഷിതമായിട്ടായിരിക്കും ഇവ ഭൂമിക്ക് പ്രഹരമേല്‍പ്പിക്കാനായി എത്തുക. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളിലേത് പോലെ ശാസ്ത്രം വളര്‍ന്നിട്ടില്ലാത്തതിനാല്‍ ഈ ഉല്‍ക്കകള്‍ ഭൂമിക്ക് മേല്‍ ഭീതിയുടെ നിഴല്‍ വീഴ്ത്തി നില്‍ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com