പാക്കിസ്ഥാനിലെ പഞ്ചാബില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് 120 പേര് മരിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂരിലാണ് അപകടം നടന്നത്. നൂറിലധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ഹൈവേയില്‍ മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം എടുക്കുന്നതിനായി പ്രദേശവാസികള്‍ എത്തിയതാണ് മരണസംഖ്യ ഉയരാന്‍ കാരണം. ഈ സമയത്താണ് ടാങ്കറിന് തീപിടിച്ചത്. പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.
എണ്ണ ടാങ്കര്‍ മറിഞ്ഞതിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ആറ് കാറുകള്‍ക്കും, 12 ബൈക്കുകള്‍ക്കും തീപിടിച്ചിരുന്നു. അഗ്നിശമന സേന തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അമിത വേഗതയിലെത്തിയ ടാങ്കര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ