അതിരുകളില്ലാത്ത സെക്‌സ് ; ഹോളിഡേ പാര്‍ട്ടിയ്ക്ക് പിന്നാലെ പുതുവല്‍സരാഘോഷവും..? 

അതിരുകളില്ലാത്ത സെക്‌സും ലഹരിയുമെല്ലാം പുതുവല്‍സരാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാദ്ഗാനം ചെയ്യുന്നു
അതിരുകളില്ലാത്ത സെക്‌സ് ; ഹോളിഡേ പാര്‍ട്ടിയ്ക്ക് പിന്നാലെ പുതുവല്‍സരാഘോഷവും..? 

കൊളംബിയ : അതിരുകളില്ലാത്ത സെക്‌സ് വാഗ്ദാനം ചെയ്തുകൊണ്ട് നടത്തപ്പെടുന്ന നാലുദിവസത്തെ സെക്‌സ് ഹോളിഡേ പാര്‍ട്ടിക്ക് പിന്നാലെ പുതുവല്‍സരാഘോഷവും സംഘടിപ്പിക്കുന്നു. ഹോളിഡേ പാര്‍ട്ടിയുടെ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. 30 ടിക്കറ്റുകളാണ് ഉണ്ടാകുകയെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു. അതിരുകളില്ലാത്ത സെക്‌സും ലഹരിയുമെല്ലാം പുതുവല്‍സരാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഉണ്ടാകുമെന്ന് വാദ്ഗാനം ചെയ്യുന്നു. ഇതിനായി 60 സ്ത്രീകളാകും ആഘോഷപരിപാടിയില്‍ പങ്കെടുക്കുക. പരിപാടിയില്‍ പ്രശസ്ത ബ്രിട്ടീഷ് പോപ് ഗായകനും പങ്കെടുത്തേക്കുമെന്ന് സംഘാടകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

ഈ മാസം 25 മുതല്‍ 27 വരെയാണ് നാലു ദിവസത്തെ ഹോളിഡേ ഐലന്റ് എക്‌സ്പീരിയന്‍സ് എന്ന സെക്‌സ് പാര്‍ട്ടി ഒരുക്കിയിട്ടുള്ളത്. അതിരുകളില്ലാത്ത സെക്‌സും ലഹരിയുമാണ് പാര്‍ട്ടിയുടെ ആകര്‍ഷണമായി സംഘാടകര്‍ അവകാശപ്പെടുന്നത്. 60 നിശാസുന്ദരികളാകും പാര്‍ട്ടിയില്‍ അതിഥികള്‍ക്കൊപ്പം ചെലവഴിക്കുക. 3100 പൗണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഈടാക്കുകയെന്ന് ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നേരത്തെ കൊളംബിയന്‍ ദ്വീപില്‍ പാര്‍ട്ടി സംഘടിപ്പിക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാല്‍ ഇത്തരം ഒരു പരിപാടിയ്ക്ക് അനുവാദം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും, പരിപാടിക്കെത്തുന്ന വിദേശികളെ രാജ്യത്തിന് പുറത്താക്കുമെന്നും കൊളംബിയ ആഭ്യന്തരമന്ത്രി ഫെര്‍ണാണ്ടോ നിനോ അറിയിക്കുകയായിരുന്നു. പാര്‍ട്ടിക്കെതിരെ കൊളംബിയന്‍ സര്‍ക്കാരും അധികൃതരും രംഗത്തെത്തിയതോടെ കരീബിയന്‍ ദ്വീപിലേക്ക് മാറ്റാന്‍ സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com