വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജഗതി സ്റ്റൈലില്‍ വിമര്‍ശിച്ച് തീവ്രവാദി സംഘന ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ ഓഡിയോ. അമേരിക്ക പാപ്പരാകുന്നതിന്റെ സൂചനയാണ് ട്രംപെന്ന 'സ്റ്റുപ്പിഡ് ഇഡിയറ്റ്' അധികാരത്തിലേറിയതെന്നാണ് 36 മിനുട്ട് നീളുന്ന ഓഡിയോ ക്ലിപ്പില്‍ ഐഎസ് ആരോപിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ട്രംപിനെതിരേ ആദ്യമായാണ് ഐഎസ് ഉന്നമിടുന്നത്. ഐസിസ് വക്താവ് അബുഹസന്‍ അല്‍ മുഹാജിര്‍ ആണ് ഓഡിയോ ക്ലിപ്പ് പുറത്തിറക്കിയത്. അറബി വാക്കില്‍ വിഡ്ഢി എന്നര്‍ഥം വരുന്ന വരുന്ന വാക്കുപയോഗിച്ച് ഇസ്ലാമിനെ കുറിച്ച് ട്രംപിന് ഒരു ചുക്കും അറിയില്ലെന്നാണ് ഐഎസ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്.
എന്‍ബിസി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക പാപ്പരാകുന്നതിന്റെ വ്യക്തമായ സൂചനയാണ് ശാമും ഇറാഖും ഏതെന്ന് പോലും അറിയാത്ത ഒരു പമ്പര വിഡ്ഢിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇസ്ലാമിനെക്കുറിച്ച് ഒന്നുമറിയാത്ത ട്രംപ് ഇസ്ലാമിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഓഡിയോ ക്ലിപ്പില്‍ പറയുന്നു.
ഈയടുത്ത് ഇസ്ലാമിനെ കുറിച്ച് വിവാദപരമായ പല പരാമര്‍ശങ്ങളും നടത്തിയ ട്രംപ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഐഎസിനെ ലോകത്തില്‍ നിന്നും തുടച്ചു നീക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ