ഇസ്രയേല്‍ തലസ്ഥാനം: ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ 

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ.
ഇസ്രയേല്‍ തലസ്ഥാനം: ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ 

ന്യൂഡല്‍ഹി: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ. പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് അറിയാന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചപ്പോഴായിരുന്നു ഈ വിഷയത്തില്‍ സ്വതന്ത്ര നിലപാട് തുടരുമെന്ന ഇന്ത്യയുടെ പ്രതികരണം. 

'പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യ സ്വതന്ത്രവും സ്ഥിരതയുമാര്‍ന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ വീക്ഷണങ്ങളും താത്പര്യങ്ങളുമാണ് ഇതിന് അടിസ്ഥാനം. അതില്‍ മൂന്നാമതൊരു കക്ഷിക്ക് ഇടപെടാനാവില്ല', ഇന്ത്യയുടെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇതേ വിഷയത്തില്‍ യുഎസ്സിനോടുള്ള എതിര്‍പ്പ് മുമ്പ് ബ്രിട്ടനും തുറന്ന് പ്രകടിപ്പിച്ചിരുന്നു. 


ജറുസലമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നത് തിരഞ്ഞെടുപ്പു സമയത്ത് ട്രംപ് ഇസ്രയേല്‍ അനുകൂലികളായ വോട്ടര്‍മാര്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. ഇതാണ് ബുധനാഴ്ച നടപ്പാക്കിയത്. ജറുസലമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യം യുഎസ്സാണ്. ഈ പ്രഖ്യാപനത്തിലൂടെ ഇസ്രയേല്‍ ബന്ധത്തില്‍ സുപ്രധാന നയമാറ്റമാണ് ട്രംപ് നടപ്പാക്കിയിരിക്കുന്നത്. ഇസ്ലാം, ക്രൈസ്തവ, ജൂത മതവിഭാഗങ്ങളുടെ പുണ്യനഗരമായ ജറുസലേമിന്റെ പദവി സംബന്ധിച്ച തര്‍ക്കം പുതിയ വഴിത്തിരിവിലെത്താനുള്ള സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. 

ട്രംപിന്റെ പ്രഖ്യാപനത്തോടെ ജറുസലമിലും ഗാസയിലുമുള്ള തങ്ങളുടെ പൗരന്‍മാര്‍ക്ക് ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും ജാഗ്രതാനിര്‍ദ്ദേശം നല്‍കികഴിഞ്ഞു. അക്രമണസാധ്യത മുന്നില്‍കണ്ടാണ് നിര്‍ദ്ദേശം കൈമാറിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com