മിസ് ഇസ്രായേലിക്കൊപ്പം നിന്ന് മിസ് ഇറാഖിയുടെ സെല്‍ഫി; ഒടുവില്‍ മിസ് ഇറാഖിക്ക് രാജ്യം വിടേണ്ടി വന്നു

സെല്‍ഫി ഷെയര്‍ ചെയ്ത് മിസ് ഇറാഖി എഴുതി, സ്‌നേഹവും സമാധാനവും മിസ് ഇറാഖില്‍ നിന്നും മിസ് ഇസ്രായേലില്‍ നിന്നും
മിസ് ഇസ്രായേലിക്കൊപ്പം നിന്ന് മിസ് ഇറാഖിയുടെ സെല്‍ഫി; ഒടുവില്‍ മിസ് ഇറാഖിക്ക് രാജ്യം വിടേണ്ടി വന്നു

മിസ് ഇസ്രായേലി ആയി തെരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടിയുമായുള്ള സെല്‍ഫി ഷെയര്‍ ചെയ്ത് മിസ് ഇറാഖി എഴുതി, സ്‌നേഹവും സമാധാനവും മിസ് ഇറാഖില്‍ നിന്നും മിസ് ഇസ്രായേലില്‍ നിന്നും.  പക്ഷേ ആ പീസ് സെല്‍ഫി തീര്‍ത്ത ഭൂകമ്പം ചെറുതായിരുന്നില്ല.  

തല വെട്ടുമെന്നുള്ള ഭീഷണികള്‍ ഉള്‍പ്പെടെ വന്നതോടെ മിസ് ഇറാഖിയായി
തെരഞ്ഞെടുക്കപ്പെട്ട  സാറാ ഇഡാന് കുടുംബത്തോടൊപ്പം രാജ്യം വിടേണ്ടി വന്നു. 

പാലസ്ഥീനിയനുകളുടെ വികാരങ്ങളെ അപമാനിച്ചു എന്ന കാരണം പറഞ്ഞ് ഇഡാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞു. അധിക്ഷേപങ്ങളും ഭീഷണികളും നിറഞ്ഞെങ്കിലും ഇഡാന്‍ തന്റെ നിലപാട് വ്യക്തമാക്കി വീണ്ടും മുന്നോട്ടു വന്നു. വധ ഭീഷണികളും, നെഗറ്റീവ് കമന്റുകളും ലഭിച്ചെങ്കിലും, ഞാന്‍ എന്താണോ ചെയ്തത് അതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നായിരുന്നു ഇഡാന്റെ  പ്രതികരണം. 

ഇറാഖ് വിട്ട് അമേരിക്കയിലേക്ക് ചേക്കേറിയിരിക്കുകയാണ് ഇഡാനും കുടുംബവും ഇപ്പോള്‍. വിവാദമായ പീസ് സെല്‍ഫി  പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ മിസ് ഇറാഖി എന്ന പട്ടം ഇഡാനില്‍ നിന്നും തിരിച്ചു വാങ്ങുമെന്നും,  അവരുടെ തല വെട്ടുമെന്നുമാണ് ഭീഷണികള്‍.

വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ വിചാരണ നേരിടേണ്ടി വരുന്ന ആദ്യത്തേയും അവസാനത്തേയും വ്യക്തിയല്ല ഞാന്‍ എന്ന പ്രതികരണവുമായി ഇഡാന്‍ വീണ്ടുമെത്തിയത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. എന്നാല്‍ സെല്‍ഫി പിന്‍വലിക്കാന്‍ ഇഡാന്‍ തയ്യാറായിട്ടില്ല. ഇറാഖിയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com