മരണമണികള്‍ ലേലത്തിന്

ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ട്രാവലര്‍ ഫോണ്‍ ലേലത്തിന് വെച്ചിരിക്കുന്നു. ഒരു ലക്ഷം ഡോളറാണ് ഫോണിന്റെ അടിസ്ഥാന വില. 
മരണമണികള്‍ ലേലത്തിന്

ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ട്രാവലര്‍ ഫോണ്‍ ലേലത്തിന് വെച്ചിട്ടുണ്ട്. നിരവധി ആക്രമണങ്ങള്‍ക്ക് ഉത്തരവിട്ടത് ഈ ഫോണിലൂടെയാണ്. ബെല്ലടിക്കുമ്പോള്‍ ഇങ്ങേത്തലയ്ക്കല്‍ നിന്ന് മരണമണി മുഴങ്ങിയത് ഒരു തവണയല്ലെന്ന് സാരം. ഒരു ലക്ഷം ഡോളര്‍ അടിസ്ഥാന വില നിശ്ചയിച്ച ഫോണ്‍ ലേലത്തിന് വെക്കുന്നത് മേരിലാന്റിലുള്ള ഒരു ലേല കമ്പനിയാണ്. 

റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയര്‍ റാല്‍ഫ് റെയിനറിന് ഹിറ്റ്‌ലറിന്റെ ബങ്കര്‍ സന്ദര്‍ശിക്കുമ്പോഴാണ് ഫോണ്‍ കിട്ടിയത്. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ ഫോണ്‍ ലേലം ചെയ്യാന്‍ വേണ്ടി കമ്പനിയെ സമീപിച്ചിരിക്കുന്നത്. 

നിരവധി ആക്രമണങ്ങള്‍ നടത്താന്‍ ഹിറ്റ്‌ലര്‍ ആഹ്വാനം ചെയ്തത് ചരിത്രപ്രാധാന്യമുള്ള ഈ ഫോണിലൂടെയാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കാന്‍ ഉപാധിയായ ഈ ഫോണിനെ ഫാസിസത്തിന്റെ പ്രതീകമായാണ് ലേലം നടത്തുന്നവര്‍ വിശേഷിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com