ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു ഹാഫിസ് മുഹമ്മദ് സയീദ് തീവ്രവാദി തന്നെ

ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു ഹാഫിസ് മുഹമ്മദ് സയീദ് തീവ്രവാദി തന്നെ

ഹാഫിസ് സയീദിനെയും സംഘത്തെയും ലഹോര്‍ പൊലീസ് അറസ്റ്റു ചെയ്തു



ലഹോര്‍: ജമാ അത്തുദ്ദഅ്‌വ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ് ഭീകരവാദി തന്നെയെന്ന് അംഗീകരിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലഹോര്‍ പൊലീസ് ചൗബുര്‍ജിയിലെ ജമാഅത്തുദ്ദഅ്‌വ ആസ്ഥാനം വളഞ്ഞ് ഹാഫിസ് സയീദിനെയും സംഘത്തെയും അറസ്റ്റു ചെയ്തു വീട്ടുതടങ്കലിലാക്കി.ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് സയീദിനെ അറസ്റ്റു ചെയ്ത് വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നതെന്ന് പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫ് വ്യക്തമാക്കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സയീദിനെ പാകിസ്ഥാന്‍ ഭീകരവിരുദ്ധ ചട്ടത്തിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നു. പാക് സര്‍ക്കാരിന്റെ ഈ നടപടിയെ പിന്തുണച്ചും അഭിനന്ദിച്ചും ഇന്ത്യ രംഗത്തെത്തുകയും ചെയ്തു. മേഖലയില്‍നിന്നും ഭീകരവാദവും അക്രമവും അമര്‍ച്ച ചെയ്യുന്നതിനുള്ള നീക്കമെന്നാണ് ഇക്കാര്യത്തില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പാക് നടപടിയെ വിശേഷിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com