സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി തുര്‍ക്കി

മുഖം മൂടുന്ന തരത്തില്‍ ധരിക്കാന്‍ പാടില്ല. ഒഫിഷ്യല്‍ ഗസറ്റില്‍ ഉടനെതന്നെ ഇക്കാര്യം പ്രസിദ്ധീകരിക്കും.
സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി തുര്‍ക്കി

അങ്കാറ: തുര്‍ക്കിയില്‍ സൈനിക ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക്‌ ഇനിമുതല്‍ ഹിജാബ് ധരിക്കാം. പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമണ് സൈന്യം ഹിജാബ് ധരിക്കാന്‍ നില നിന്നിരുന്ന വിലക്ക് മാറ്റുന്നത്. ഇനിമുതല്‍ തൊപ്പിയുടെ കൂടെ ഹിജാബും ധരിക്കാം. 

മുഖം മൂടുന്ന തരത്തില്‍ ധരിക്കാന്‍ പാടില്ല. ഒഫിഷ്യല്‍ ഗസറ്റില്‍ ഉടനെതന്നെ ഇക്കാര്യം പ്രസിദ്ധീകരിക്കും.ഇതിന് മുന്‍പ് പൊലീസ് സേനയിലും തുര്‍ക്കി യുണിവേഴ്‌സിറ്റിയിലും നിലനിന്നിരുന്ന ഹിജാബ് നിരോധനം ജസ്റ്റീസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം എടുത്തു കളഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com