സിറിയയിലെ മൂന്നാമത്തെ വലിയ നഗരത്തില്‍ ചാവേര്‍ ആക്രമണം;20 പേര്‍ മരിച്ചു 

നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് അക്രമം നടന്നത്. സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ്‌ മിലിട്ടറി ഇന്റലിജന്‍സ് ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്.
Homs
Homs

ഹാംസ് (സിറിയ): സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന സിറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഹാംസില്‍ തുടരെ തുടരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 ഓളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നഗരത്തിന്റെ
പടിഞ്ഞാറന്‍ ഭാഗത്താണ് അക്രമം നടന്നത്. സ്റ്റേറ്റ് സെക്യൂരിറ്റി ആന്റ്‌ മിലിട്ടറി ഇന്റലിജന്‍സ് ആസ്ഥാനത്തിന് സമീപമാണ് അക്രമം നടന്നത്. അക്രമകാരികള്‍ ആറുപേരുണ്ടായിരുന്നു എന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. സന്നദ്ധ സംഘടനകളില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്‌ 40ന്‌ പുറത്ത് ആളുകള്‍ മരിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 

അക്രമം നടത്തിയത് ഏത് ഗ്രൂപ്പാണ് എന്ന്  കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നഗരത്തിന് ഏറ്റവും അടുത്തുള്ള മരുഭൂമി പ്രദേശം ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈവശമായതിനാല്‍ ഐഎസ്എല്‍ ആകും അക്രമത്തിന് പിന്നില്‍
എന്നാണ് പ്രാഥമിക നിഗമനം. ഇതേ നഗരത്തില്‍ സമാനമായ രീതിയില്‍ നടന്ന അക്രമത്തില്‍ കഴിഞ്ഞ വര്‍ഷം 64പേര് മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com