ജീവിക്കാനായി ആമ്പല്‍പ്പൂക്കള്‍ ഭക്ഷിക്കുന്ന സൗത്ത് സുഡാനിലെ ജനത 

ജീവന്‍ നിലനിര്‍ത്താന്‍ ആമ്പല്‍പ്പൂക്കള്‍ ഭക്ഷിച്ച് ജീവിക്കേണ്ട ഗതികേടിലാണ് അവര്‍.
ജീവിക്കാനായി ആമ്പല്‍പ്പൂക്കള്‍ ഭക്ഷിക്കുന്ന സൗത്ത് സുഡാനിലെ ജനത 

ഭ്യന്തര യുദ്ധം രൂക്ഷമായ സൗത്ത് സുഡാനില്‍  ഒരു വലിയ വിഭാഗം ജനത പട്ടിണിയാണ്. പട്ടിണി മരണങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ആമ്പല്‍പ്പൂക്കള്‍ ഭക്ഷിച്ച് ജീവിക്കേണ്ട ഗതികേടിലാണ് അവര്‍. ആഭ്യന്തര യുദ്ധം കാരണം ചതുപ്പുകളിലേക്ക പ്രാണരക്ഷാര്‍ത്ഥം അഭയം തേടേണ്ടി വരുന്നവരാണ് ഈ ഗതികേട് അനുഭവിക്കുന്നത്. ചതുപ്പുകളില്‍ താമസ്സിക്കുന്നവര്‍ പട്ടാളത്തില്‍ നിന്നും വിമത പോരാളികളില്‍ നിന്നും സ്വതന്ത്രരാണ്,പക്ഷേ അവര്‍ക്ക് ഭക്ഷണമോ മാറിയുടുക്കാന്‍ വസ്ത്രങ്ങളോ ഇല്ല. 

യുഎന്‍ കളിഞ്ഞ ആഴ്ച്ച പുറത്തുവിട്ട കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ പട്ടിണി മരണങ്ങള്‍ നടക്കുന്ന നാല് രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം സൗത്ത് സുഡാനാണ. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാജ്യവും സൗത്ത് സുഡാനാണ്. ലേകത്തില്‍ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ മൂന്നമതാണ് സൗത്ത് സുഡാന്റെ സ്ഥാനം. ആഭ്യന്തര യുദ്ധം തകര്‍ത്ത സിറിയയും അഫ്ഗാനിസ്താനുമാണ് ഒന്നും രണ്ടു സഥാനങ്ങളില്‍. സൗത്ത് സുഡാനില്‍ പട്ടിണി കൊണ്ട് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ് എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com