ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ചേര്‍ന്ന് മലാല

അക്കൗണ്ട് തുടങ്ങിയ ആദ്യദിവസം തന്നെ ഒരുലക്ഷത്തിലധികം ഫോളേവ്‌ഴാസാണ് ട്വിറ്ററില്‍ മലാലയ്ക്ക് ലഭിച്ചത് - പെണ്‍കുട്ടികളുടെ പഠനത്തിനും സമത്വത്തിനുമായുള്ള പോരാട്ടത്തില്‍ നിങ്ങളും എന്നോടൊപ്പം ചേരൂ  
ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ചേര്‍ന്ന് മലാല

നേബേല്‍ പുരസ്‌കാര ജേതാവും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനുവേണ്ടി പോരാടുന്ന മലായ യൂസഫ്‌സായിയുടെ ഹൈസ്‌കൂള്‍ ജീവിതം പൂര്‍ത്തിയാക്കി. സ്‌കൂള്‍ പഠനം കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ മലാല ചെയ്തത് ഒരു ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഹായ് ട്വിറ്റര്‍ എന്നായിരുന്നു ആദ്യം മലാല കുറിച്ചത്. പിന്നീട് മലാല തന്നെ തന്റെ ഹൈസ്‌കൂള്‍ ജീവിതത്തിന് ഇന്ന് സമാപ്തിയായെന്നും ട്വിറ്ററില്‍ കുറിച്ചു. 

ഉപരിപഠനത്തിന്റെ കാര്യം എന്നെ ഏറെ ഉത്തേജിപ്പിക്കുന്നുവെന്നും ഹൈസ്‌കൂള്‍ പഠനം ഒരേസമയം സന്തോഷവും വേദനയും നിറഞ്ഞതായിരുന്നെന്നും മലാല ട്വിറ്ററില്‍ കുറിച്ചു.

സ്‌കൂളില്‍ പോകാന്‍ അവസരം ലഭിക്കാത്തതും പഠനം പൂര്‍ത്തിയാക്കാനാവത്തതുമായ ലക്ഷക്കണക്കിന് കുട്ടികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ളത്. അടുത്തയാഴ്ച ഞാന്‍ ആഫ്രിക്കയിലെയും ലാറ്റിന്‍ അമേരിക്കയിലെ കുട്ടികളോടൊപ്പമായിരിക്കുമെന്നും മലാല വ്യക്തമാക്കി

അക്കൗണ്ട് തുടങ്ങിയ ആദ്യദിവസം തന്നെ ഒരുലക്ഷത്തിലധികം ഫോളേവ്‌ഴാസാണ് ട്വിറ്ററില്‍ മലാലയ്ക്ക് ലഭിച്ചത്. പെണ്‍കുട്ടികളുടെ പഠനത്തിനും സമത്വത്തിനുമായുള്ള പോരാട്ടം തുടരുമെന്നും ഈ പോരാട്ടത്തില്‍ നിങ്ങളും എന്നോടൊപ്പം ചേരണമെന്നും മലാല ട്വിറ്ററില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com