ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

മൂന്ന് പേരാണ് തെഹ്‌റാനിലെ പാര്‍ലമെന്റ് മന്ദിരത്തിന് അകത്ത്‌ ആക്രമണം നടത്തിയതെന്നാണ് സൂചന
ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇറാന്‍ പാര്‍ലമെന്റിനകത്ത് വെടിവയ്പ്പ്. വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായിട്ടായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

മൂന്ന് പേരാണ് തെഹ്‌റാനിലെ പാര്‍ലമെന്റ് മന്ദിരത്തിന് അകത്ത്‌ ആക്രമണം നടത്തിയതെന്നാണ് സൂചന. പാര്‍ലമെന്റ് പ്രതിനിധികളെ കാണുന്നതിനായി പാര്‍ലമെന്റ് മന്ദിരത്തിലെത്തിയ രണ്ട് പേര്‍ക്കാണ് വെടിവയ്പ്പില്‍ പരിക്കേറ്റത്. 

എന്നാല്‍ വെടിവയ്പ്പിന് പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. തീവ്രവാദ സംഘടനകളാണോ വെടിവയ്പ്പിന് പിന്നില്‍ എന്നത് സംബന്ധിച്ചും സൂചനയില്ല. 
ആധുനിക ഇറാന്റെ സ്ഥാപകന്‍ അയതൊള്ള കൊമേനിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ശവകുടീരം. ഇതിനുള്ളില്‍ ഒരു അക്രമി കുടുങ്ങിയിട്ടുണ്ടെന്നന്നുമാണ് സൂചന.

ചാവേറാക്രമണമാണ് അയതൊള്ള കൊമേനിയുടെ ശവകുടീരത്തില്‍ നടന്നിരിക്കുന്നതെന്നും ഇറാന്റെ സ്റ്റേറ്റ് വാര്‍ത്ത് വെബ്‌സൈറ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com