സിറിയയിലും ഐഎസിന് തിരിച്ചടി, റാഖയിലേക്കുള്ള റോഡുകള്‍ വിമത സൈന്യം നശിപ്പിച്ചു 

അമേരിക്കന്‍ പിന്തുണയുള്ള ഖുര്‍ദിഷ് ഗ്രൂപ്പുകളാണ് ഇക്കാര്യംപുറത്ത് വിട്ടത്.
സിറിയയിലും ഐഎസിന് തിരിച്ചടി, റാഖയിലേക്കുള്ള റോഡുകള്‍ വിമത സൈന്യം നശിപ്പിച്ചു 

സിറിയ:ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വയം പ്രഖ്യാപിത തലസ്ഥാനമായിരുന്ന റാഖയിലേക്കുള്ള റോഡുകല്‍ സിറിയന്‍ വിമത പോരാളികള്‍ നശിപ്പിച്ചതായി വാര്‍ത്തകള്‍. അമേരിക്കന്‍ പിന്തുണയുള്ള ഖുര്‍ദിഷ് ഗ്രൂപ്പുകളാണ് ഇക്കാര്യം
പുറത്ത് വിട്ടത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇത് റാഖ പിടിച്ചെടുക്കാനുള്ള വിമതരുടെ പോരാട്ടത്തിലെ നിര്‍ണ്ണായക വഴിത്തിരിവാകും. 

റാഖയില്‍നിന്നും ദെയറ സോറ് പ്രവിശ്യയിലേക്കുള്ള റോഡാണ് സിറിയന്‍
ഡെമോക്രാറ്റിക് ഫോഴ്‌സ് നശിപ്പിച്ചത്. റാഖയ്ക്ക സമീപത്തു കൂടിയുള്ള നദിയിലെ പാലങ്ങളും യുഎസ്- സിറിയന്‍ വിമത പോരാളികള്‍ വ്യോമാക്രമണം നടത്തി തകര്‍ത്തു കളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com