സ്ത്രീവിരുദ്ധ പരസ്യവാചകങ്ങള്‍ക്ക് പകരം ട്രംപ് പ്രസ്താവനകള്‍

ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനങ്ങള്‍ അന്‍പതുകളിലിറങ്ങിയ പരസ്യവാചകങ്ങള്‍ക്കു പകരമായി എഴുതിച്ചേര്‍ത്തിരിക്കുകയാണ് സിറിയയിലെ ഒരു കലാകാരന്‍.
സ്ത്രീവിരുദ്ധ പരസ്യവാചകങ്ങള്‍ക്ക് പകരം ട്രംപ് പ്രസ്താവനകള്‍

സിറിയ: ട്രംപിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനങ്ങള്‍ അന്‍പതുകളിലിറങ്ങിയ പരസ്യവാചകങ്ങള്‍ക്കു പകരമായി എഴുതിച്ചേര്‍ത്തിരിക്കുകയാണ് സിറിയയിലെ ഒരു കലാകാരന്‍. സെയ്ന്റ് ഹോക്‌സ് എന്ന പേരിലറിയപ്പെടുന്ന ഇദ്ദേഹം ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീവിരുദ്ധത പുറത്തുകൊണ്ടുവരാനാണ് ഇങ്ങനെ ചെയ്തത്.

നൂറ്റാണ്ടുകളായി എത്ര സ്ത്രീവിരുദ്ധവും മനുഷ്യത്വരഹിതവുമാണ് അമേരിക്ക എന്ന മനസിലാക്കി തരാനാവുന്ന പരസ്യങ്ങളായിരുന്നു ഹോക്‌സ് തിരഞ്ഞെടുത്തവയെല്ലാം. ഈയിടെയായി ട്രംപ് ഇറക്കുന്ന പ്രസ്താവനകളെല്ലാം ഇതിനോട് ചെരുന്നതാണ്. അമേരിക്കയെ വീണ്ടും സ്ത്രീവിരുദ്ധമാക്കുക എന്നും ഹോക്‌സ് ഇതില്‍ എഴുതിയിട്ടുണ്ട്. 

പരസ്യങ്ങളെ വാചകങ്ങളെല്ലാം ശരിക്കുമുള്ളതാണെന്നായിരുന്നു ഹോക്‌സിന്റെ കൂട്ടുകാര്‍ കരുതിയിരുന്നത്. ഇതെല്ലാം ട്രംപ് പറഞ്ഞ വാചകങ്ങളാണെന്ന് കേട്ടപ്പോള്‍ അവര്‍ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ മികച്ചതെന്ന് പറയപ്പെടുന്ന രാജ്യത്തിലെ ഭരണാധികാരി എത്ര അപകടകാരിയാണെന്ന് എല്ലാവരും മനസിലാക്കണമെന്നും ഹോക്‌സ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com