തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയന്‍ മന്ത്രിയെ വെടിവെച്ച് കൊന്നു

തലസ്ഥാനമായ മോഗദിഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തു വെച്ചാണ് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദിയെന്ന് തെറ്റിദ്ധരിച്ച് സൊമാലിയന്‍ മന്ത്രിയെ വെടിവെച്ച് കൊന്നു

മൊഗദീഷു: തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ച് സൊമാലിയന്‍ മന്ത്രി അബ്ദുള്ളാഹി ഷെയ്ഖ് അബ്ബാസിനെ (31) വെടിവെച്ച് കൊന്നു. സുരക്ഷാ ജീവനക്കാര്‍ തന്നെയാണ് വെടിവെച്ചത്. സൊമാലിയയിലെ പൊതുമരാമത്ത് മന്ത്രിയാണ് ഷെയ്ഖ് അബ്ബാസി. തലസ്ഥാനമായ മോഗദിഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപത്തു വെച്ചാണ് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

സോമാലിയന്‍ ഓഡിറ്റര്‍ ജനറലിന്റെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരാണ് തീവ്രവാദികളുടെ വാഹനമെന്ന് തെറ്റിദ്ധരിച്ച് മന്ത്രിയുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് അബ്ബാസിന്റെ അംഗരക്ഷകര്‍ തിരിച്ച് വെടിയുതിര്‍ത്തു. ഇതേതുടര്‍ന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി. 

ഒരു അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന അബ്ദുള്ളാഹി കഴിഞ്ഞ നവംബറിലാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്ന അദ്ദേഹം ഫെബ്രുവരിയിലാണ് മന്ത്രിയാകുന്നത്. അല്‍ ഷബാബ് എന്ന തീവ്രവാദി സംഘടന നിരന്തരം സൊമാലിയന്‍ തലസ്ഥാനത്ത് ആക്രമണങ്ങള്‍ നടത്താറുണ്ട്. അതുകൊണ്ട് 
മൊഗദിഷുവില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com