വനിതകള്‍ നിറഞ്ഞ് ഫ്രഞ്ച് മന്ത്രിസഭ; 18 മന്ത്രിമാരില്‍ പകുതിയും വനിതകള്‍

18 പേരടങ്ങുന്ന മന്ത്രിസഭയിലെ പുതിയ അംഗങ്ങളില്‍ പകുതിയും സ്ത്രീകളാണ്
വനിതകള്‍ നിറഞ്ഞ് ഫ്രഞ്ച് മന്ത്രിസഭ; 18 മന്ത്രിമാരില്‍ പകുതിയും വനിതകള്‍

പാരിസ്: യുറോപ്യന്‍ യൂനിയനിലെ ഐക്യം വര്‍ധിപ്പിക്കും, തൊഴിലാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തും എന്നീ വാഗ്ദാനങ്ങളുമായാണ് ഇമ്മാനുവല്‍ മക്രോണി ഫ്രഞ്ച് പ്രസിഡന്റ് പദവിയിലേക്കെത്തിയിരിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ മുന്നേറ്റത്തിന് ശക്തിപകരുക എന്ന ലക്ഷ്യം കൂടി ഫ്രഞ്ച് പ്രസിഡന്റിന്റെ മനസില്‍ ഉണ്ടായിരുന്നിരിക്കണം എന്നുവേണം പുതിയ ഫ്രഞ്ച് മന്ത്രിസഭയുടെ പട്ടിക പരിശോധിച്ചാല്‍ മനസിലാവുക. 

പ്രധാനമന്ത്രി എഡ്വാര്‍ഡ്‌ ഫിലിപ്പ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയില്‍ ഇടത് വലത് കക്ഷികളിലെ പ്രമുഖരും, പുതുമുഖങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്നു. 18 പേരടങ്ങുന്ന മന്ത്രിസഭയിലെ പുതിയ അംഗങ്ങളില്‍ പകുതിയും സ്ത്രീകളാണ്. നാല് ജൂനിയര്‍ മന്ത്രിമാരും മന്ത്രിസഭയിലുണ്ട്.

മക്രോണിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ മുന്‍ ലിയോണ്‍ മേയറായ ജെറാര്‍ഡ് കൊളബിനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല. ക്യാമ്പിനറ്റിലെ ഏറ്റവും സീനിയര്‍ വനിതയായ സില്‍വി ഗൗലാര്‍ഡിനാണ്  മക്രോണ്‍ ഫ്രഞ്ച് സൈന്യത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

പ്രകൃതിയുമായി ബന്ധപ്പെട്ട ടെലിവിന്‍ ഷോയിലൂടെ പ്രശസ്തനായ നിക്കോളാസ് ഹലുട്ടിനെയാണ് മക്രോണി ഫ്രാന്‍സിന്റെ പരിസ്ഥിതി മ്ന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഫ്രഞ്ച് കമ്പനികളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി പബ്ലിക് എജന്‍സി ആരംഭിച്ച് പ്രവര്‍ത്തിച്ചിരുന്ന മുറിയല്‍ പെനികൗടാണ് തൊഴില്‍ മന്ത്രി. 

ഡിജിറ്റല്‍ ഇക്കണോമിയില്‍ ജൂനിയര്‍ മന്ത്രിയായ മക്രോണ്‍ നിയോഗിച്ചിരിക്കുന്ന മൗനിര്‍ മഹ്ജൗബിയാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com