ഈഫല്‍ ടവര്‍ വീണ്ടും ഇരുട്ടണിഞ്ഞു; ഇത്തവണ കൊല്ലപ്പെട്ട കോപ്റ്റിക് ക്രിസ്ത്യന്‍സിനെ ഓര്‍മിച്ച്

കോപ്റ്റിക് വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ ഇരുട്ടണിഞ്ഞു
ഈഫല്‍ ടവര്‍ വീണ്ടും ഇരുട്ടണിഞ്ഞു; ഇത്തവണ കൊല്ലപ്പെട്ട കോപ്റ്റിക് ക്രിസ്ത്യന്‍സിനെ ഓര്‍മിച്ച്

പാരീസ്: ഈജിപ്തില്‍ കോപ്റ്റിക് വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ ഇരുട്ടണിഞ്ഞു. കോപ്റ്റിക് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

28 പേരാണ് വെയിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 20ല്‍ അധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാടത്തം നിറഞ്ഞ ആക്രമണമാണ് കോപ്റ്റിക് ക്രിസ്ത്യന്‍സിന് നേരെ ഉണ്ടായതെന്ന് പാരിസ് മേയര്‍ ഹിഡല്‍ഗോ പറഞ്ഞു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 12.45 മുതല്‍ ഈഫല്‍ ടവറിലെ വെളിച്ചം അണച്ച് കൊല്ലപ്പെട്ടവര്‍ക്ക് ആദരവ് അര്‍പ്പിക്കുമെന്നും മേയര്‍ വ്യക്തമാക്കി. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ഈജീപ്ത് ആക്രമണത്തെ അപലപിച്ച് മുന്നോട്ടുവന്നിരുന്നു. 

മെയ് 23ന് മാഞ്ചസ്റ്ററിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടപ്പോഴാണ് അവസാനമായി ഈഫല്‍ ടവറിലെ വെളിച്ചം അണച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com