ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ മടുത്ത് ജപ്പാന്‍; വെറുതേ വിടില്ലെന്ന് മുന്നറിയിപ്പ്‌ 

ഉത്തരകൊറിയയുടെ പ്രകോപനം ഇനി നോക്കിയിരിക്കാന്‍ കഴിയില്ലെന്നും അമേരിക്കയുമായി ചേര്‍ന്ന് പ്രത്യക്ഷ നടപടികള്‍ തുടങ്ങുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങളില്‍ മടുത്ത് ജപ്പാന്‍; വെറുതേ വിടില്ലെന്ന് മുന്നറിയിപ്പ്‌ 

ടോക്യോ: ഉത്തരകൊറിയയുടെ പ്രകോപനം ഇനി നോക്കിയിരിക്കാന്‍ കഴിയില്ലെന്നും അമേരിക്കയുമായി ചേര്‍ന്ന് പ്രത്യക്ഷ നടപടികള്‍ തുടങ്ങുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ. കഴിഞ്ഞ ദിവസം ഉത്തരകൊറിയ പരീക്ഷണം നടത്തിയ മിസൈല്‍ ജപ്പാന്‍ പ്രത്യേക സാമ്പത്തിക മേഖലാ തീരത്ത് പതിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉത്തരകൊറിയയക്ക് മറുപടി നല്‍കുമെന്നും പ്ര്ഖ്യാപിച്ച് രംഗത്തെത്തിയത്.

ഈ മാസത്തെ മൂന്നാമത്തേതും ഈ വര്‍ഷത്തെ 12മത്തേയും മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത്. യുഎന്‍ വിലക്കുകളും അമേരിക്കന്‍ ഭീഷണിയും വകവയ്ക്കാതെയാണ് ഉത്തര്‌കൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. 

ഉത്തരകൊറിയയുടെ രാജ്യാന്തര സമൂഹത്തിന്റെ വിലക്കുകള്‍മറികടന്നുള്ള ഭീഷണികള്‍ ഇനി ഞങ്ങള്‍ ഒരുതരത്തിലും അംഗീകരിച്ചുകൊടുക്കയില്ല്,ഉത്തരകൊറിയയെ ഇനി വെറുതേ വിടില്ല, ജപ്പാന്‍ പ്രധാനമന്ത്രി രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു. ജി7 ഉച്ചകോടിയില്‍ പറഞ്ഞതുപോലെ ഉത്തരകൊറിയയാണ് ഇപ്പോള്‍ രാജ്യാന്തര സമൂഹത്തിന് മുന്നിലുള്ള ഏറ്റവും വലിയ പ്രശ്‌നം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അതേ നിലപാടുകള്‍ ജപ്പാന്‍ പ്രധാനമന്ത്രിയും ആവര്‍ത്തിച്ചു. ഉത്തരകൊറിയയാണ് ലോകരാജ്യങ്ങള്‍ക്ക് മുന്നിലുള്ള പ്രധാന പ്രശ്‌നമെന്ന് ട്രംപ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com