നോ സ്‌മോക്കിങ് പ്ലീസ്, മാര്‍പാപ്പ പറയുന്നു; വത്തിക്കാനില്‍ സിഗരറ്റ് നിരോധനം

വത്തിക്കാനിലെ ജനങ്ങളുടെ ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തിയാണ് പോപ് പുതിയ നടപടിക്കൊരുങ്ങത്.
നോ സ്‌മോക്കിങ് പ്ലീസ്, മാര്‍പാപ്പ പറയുന്നു; വത്തിക്കാനില്‍ സിഗരറ്റ് നിരോധനം

ത്തിക്കാനിലെ ജോലിക്കാര്‍ക്കും മുന്‍ ജോലിക്കാര്‍ക്കും സിഗരറ്റ് വളരെ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത്. എന്നാല്‍ ശമ്പളത്തിനു പുറമേ ജീവനക്കാരനു ലഭിക്കുന്ന പണമല്ലാതെയുള്ള ഈ അധിക ആനുകുല്യം പോപ് ഫ്രാന്‍സിസ് അവസാനിപ്പിക്കാന്‍ പോവുകയാണ്. വത്തിക്കാനിലെ ജനങ്ങളുടെ ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തിയാണ് പോപ് പുതിയ നടപടിക്കൊരുങ്ങത്. 2018ഓടുകൂടി നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം വീഞ്ഞിന് യാതൊരു വിധ നിരോധനവും ഏര്‍പ്പെടുത്തുന്നില്ല.

ഇറ്റലിയെ അപേക്ഷിച്ച് വത്തിക്കാന്‍ സിറ്റിയില്‍ സിഗരിറ്റിന് പൈസ കുറവാണ്. (വില്‍പ്പന നികുതിയുടെ അഭാവത്തിലാണിത്). 'പുറത്ത് നിന്ന് വാങ്ങുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ വത്തിക്കാനില്‍ സിഗരറ്റ് ലഭിക്കുന്നത് ജീവനക്കാര്‍ക്കുള്ള ഒരുതരം ആനുകൂല്യമായിരുന്നു' - പോപിന്റെ പ്രതിനിധിയായ ഗ്രെഗ് ബര്‍ക്ക് പറഞ്ഞു. 

'പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. തീര്‍ച്ചയായും പോപിനും ഇതേപ്പറ്റി നന്നായയറിയാം. അതുകൊണ്ടാണ് വത്തിക്കാന്റെ ഒരു മികച്ച വരുമാനമാര്‍ഗം കൂടിയായിട്ടും ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കി സിഗരറ്റ് നിരോധിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചര്‍ത്തു.

വത്തിക്കാനില്‍ ഒരു പായ്ക്കറ്റ് സിഗരിറ്റിന് 3.80 യൂറോയാണ്. പക്ഷേ ഇറ്റലിയിലെത്തുമ്പോള്‍ അതിന്റെ വില 4.30 യൂറോയാകും. സിഗരറ്റ് വില്‍പ്പനയിലൂടെ വത്തിക്കാന്‍ എത്രത്തോളം വരുമാനമുണ്ടാക്കുന്നുണ്ടെന്ന് ബര്‍ക്ക് വെളിപ്പെടുത്താന്‍ തയാറായിട്ടില്ല. പക്ഷേ ഏകദേശം 10 മില്യന്‍ പൗണ്ട് ആണെന്നാണ് വിലയിരുത്തല്‍.

മ്യൂസിയം, പോസ്റ്റ് ഓഫിസ് തുടങ്ങിയ മറ്റു വരുമാന മാര്‍ഗങ്ങളിലൂടെ സിഗരറ്റ് വില്‍പ്പന നിരോധിക്കുന്നതിലൂടെ നഷ്ടമാകുന്ന പണം വീണ്ടെടുക്കാമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം നഗരത്തിനുള്ളില്‍ വൈന്‍ വാങ്ങാന്‍ ഇപ്പോഴും സാധ്യമാണ്, സിഗരറ്റിനേക്കാള്‍ മിതമായ വിലയില്‍'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വത്തിക്കാനില്‍ ഇറ്റലിയെ അപേക്ഷിച്ച് 22 ശതമാനം വില്‍പ്പനനികുതി കുറവാണ്. മാത്രമല്ല വത്തിക്കാന്‍കാര്‍ക്ക് നല്‍കുന്ന കൊമേര്‍ഷ്യല്‍ കാര്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ്, പെട്രോള്‍പമ്പ്, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഷോപ്പ് എന്നിവടങ്ങളിലെല്ലാം ഉപയോഗിക്കാം. ജീവനക്കാര്‍, വിരമിച്ചവര്‍, താമസക്കാര്‍, നയതന്ത്ര പ്രതിനിധികള്‍, മതസഭയിലെ ചില അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭ്യമാണ്.

പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒരു ശ്വാസകോശമേയുള്ളു. ഒന്ന് അദ്ദേഹം കൗമാരത്തിലായിരിക്കുമ്പോള്‍ തന്നെ അണുബാധയുള്ളതിനാല്‍ നീക്കം ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com