ലാസ് വേഗാസ്: മരണം 58; കൊലയാളി 'പ്രഫഷണല്‍ ചൂതാട്ടക്കാരന്‍'

റൂട്ട് 91 ഹാര്‍വെസ്റ്റ് സംഗീത നിശയുടെ അവസാന ദിനമായിരുന്നു ആക്രമണം
ലാസ് വേഗാസ്: മരണം 58; കൊലയാളി 'പ്രഫഷണല്‍ ചൂതാട്ടക്കാരന്‍'

ലാസ് വേഗാസ്: അമേരിക്കയിലെ ലാസ് വേഗാസില്‍ മ്യൂസിക് ഫെസ്റ്റിവലിനിടെ നടന്ന വെടിവെയ്പ്പില്‍ മരണം 58ആയി. 508ഓളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. 

പൊലീസ് തിരിച്ച് വെടിവെച്ചതിനെ തുടര്‍ന്ന് വെടിവെയ്പ്പിന് നേതൃത്വം നല്‍കിയ സ്റ്റീഫന്‍ പാഡോക്ക് എന്ന 64 കാരന്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെയ്പ്പ് നടന്ന ഹോട്ടലിലെ 32മത്തെ നിലയിലെ റൂമില്‍നിന്നും 10 ആധുനിക തോക്കുകള്‍ കണ്ടെത്തി.

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. റൂട്ട് 91 ഹാര്‍വെസ്റ്റ് സംഗീത നിശയുടെ അവസാന ദിനമായിരുന്നു ആക്രമണം. സ്‌റ്റേജില്‍ പരിപാടി നടക്കുന്നതിനിടെ കാണികളുടെ ഇടയില്‍ നിന്നും ഇയ്യാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ ജനങ്ങള്‍ സുരക്ഷിത സ്ഥലം തേടി ചിതറിയോടി. ഓട്ടത്തിനിടയിലെ തിക്കിലും തിരക്കിലും പെട്ടാണ് പലര്‍ക്കും പരിക്കേറ്റിരിക്കുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആഗോള ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഐഎസ് അല്ലെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. കൊലയാളി സ്റ്റീഫന്‍ ക്രെയ്ഗ് പാഡക് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന അക്കൗണ്ടന്റ് ആണെന്ന് പുതിയ വെളിപ്പെടുത്തല്‍. അറുപത്തിനാലുകാരനായ ഇയാള്‍ക്ക് ചൂതുകളി ഹരമാണ്. 
'പ്രഫഷണല്‍ ചൂതാട്ടക്കാരന്‍' എന്നാണ് സുഹൃത്തുക്കള്‍ക്കിടയില്‍ സ്വയം വിശേഷിപ്പിക്കുന്നതു തന്നെ. പൈലറ്റ് ലൈസന്‍സുമുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തികച്ചും ശാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു സ്റ്റീഫനെന്നും എന്തും വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നെന്നും സഹോദരന്‍ എറിക് പാഡകിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്റ്റീഫന്റെ പിതാവ് പാട്രിക് ബെഞ്ചമിന്‍ പാഡക് 1960-70കളില്‍ പൊലീസിനെ ഏറെ കബളിപ്പിച്ച ബാങ്ക് കൊള്ളക്കാരനായിരുന്നു. ഒരിക്കല്‍ ജയില്‍ ചാടിയതിനെത്തുടര്‍ന്ന് എഫ്ബിഐയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com