യുനെസ്‌കോയ്ക്ക് ഇസ്രേയല്‍ വിരുദ്ധ നിലപാടെന്നാരോപിച്ച് അമേരിക്ക പിന്‍മാറി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 12th October 2017 08:04 PM  |  

Last Updated: 12th October 2017 08:08 PM  |   A+A-   |  

unescojkhkjjh

വാഷ്ങ്ടന്‍: ഐക്യരാഷ്ട്രസഭയുടെ യുനെസ്‌കോയില്‍ (യുണൈറ്റഡ് നേഷന്‍സ് സയന്റിഫിക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) നിന്നും അമേരിക്ക പിന്‍മാറി. സംഘടനയ്ക്ക് ഇസ്രേയല്‍ വിരുദ്ധ നിലപാടാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചാണ് യുഎസിന്റെ പിന്‍മാറ്റം. വ്യാഴാഴ്ച ഔദ്യോഗികമായി യുനെസ്‌കോ വിടുകയാണെന്ന് അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു. യുഎസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അമേരിക്കയുടെ നടപടിയില്‍ ആകുലപ്പെടുന്നുവെന്നാണ് യുനെസ്‌കോ മേധാവി ഐറിന ബൊകോവ ഇതിനോട് പ്രതികരിച്ചത്. യുനസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് 2011 ല്‍ അമേരിക്ക നിര്‍ത്തിയിരുന്നു. പലസ്തീന്‍ അതോറിറ്റിയ്ക്ക് അനുകൂലമായ വോട്ടെടുപ്പ് നടന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ പ്രമേയത്തെ തുടര്‍ന്ന് യുനെസ്‌കോയില്‍നിന്ന് ഇസ്രേയേലിന്റെ പ്രതിനിധിയെ പിന്‍വലിക്കുകയും ചെയ്തു.