1985ലെ ഭൂചലനത്തിന്റെ വാര്‍ഷികത്തില്‍ മെക്‌സിക്കോയെ വിറപ്പിച്ച് വീണ്ടും ഭൂചലനം: 119മരണം  

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 20th September 2017 07:29 AM  |  

Last Updated: 20th September 2017 04:59 PM  |   A+A-   |  

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ഇന്നലെ നടന്ന വന്‍ഭൂചലനത്തില്‍ 119മരണം. ആയിരങ്ങള്‍ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാര്‍ഷികമായിരുന്നു ഇന്നലെ. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍  കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങി കിടപ്പുണ്ടെന്ന് രക്ഷാ സേന അറിയിച്ചു. മെക്‌സിക്കോ സിറ്റിയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മെക്‌സിക്കോയില്‍ ഈ മാസമാദ്യം ഉണ്ടായ വന്‍ ഭൂചലനത്തില്‍ 61 പേര്‍ കൊല്ലപ്പെട്ടിരുന്നു.