പതിനാലുകാരിയുടെ നരകതുല്യമായ ജീവിതത്തിന് അറുതുവരുത്താനരുങ്ങി ശാസ്ത്രലോകം. വെറോണിക്ക കോമിന്ഗസിന് ജീവിതം തിരിച്ചുനല്‍കാനുള്ള ശ്രമങ്ങളുടെ വാര്‍ത്തയാണ് പുതിയ ചര്‍ച്ചാവിഷയം. വെറോണിക്കയുടെ ശരീരത്തില്‍ നെഞ്ചോട് ചേര്‍ന്ന് വളരുന്ന കൈകളും വിരലുകളുമാണ് ഈ പെണ്‍കുട്ടിയുടെ ജീവിതം ദുസ്സഹമാക്കിയത്. വെറോണിക്ക ജനിച്ചത് തന്നെ വൈകല്യവുമായാണ്.
വെറോണിക്കയെ ഗര്‍ഭം ധരിക്കുമ്പോള്‍ ഇരട്ടക്കുട്ടികളാണ് അമ്മയുടെ വയറ്റിലുണ്ടായിരുന്നത്. എന്നാല്‍ അതില്‍ ഒരു കുഞ്ഞ് ഭ്രൂണാവസ്ഥയില്‍ തന്നെ മരിച്ചു. പക്ഷേ വെറോണിക്ക ജനിച്ചപ്പോള്‍ എല്ലാവരും അമ്പരന്നു. അവളുടെ ശരീരത്തില്‍ ഒട്ടിപ്പിടിച്ച് രണ്ടുകൈകള്‍. അവള്‍ക്കൊപ്പം ആ കൈകളും വളര്‍ന്നതോടെ കുട്ടി വാര്‍ത്തകളില്‍ ഇടംപിടിച്ചു. കൈയ്യിലെ നഖവും വളരുന്നുണ്ട്. ഇടയ്ക്ക് വെട്ടിയൊതുക്കണം. എന്നാല്‍ ഈ കൈകള്‍ക്ക് ചലനശേഷിയില്ല. കൈകളുടെ ഭാരം താങ്ങാനാകാതെ വര്‍ഷങ്ങളോളം ഈ പെണ്‍കുട്ടി കഷ്ടപ്പെട്ടു.
ഇപ്പോള്‍ ശസ്ത്രക്രിയ നടത്താന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് ഒടുവില്‍ സഹായവുമായി ഒട്ടേറെ പേരെത്തി. സര്‍ക്കാരിന്റെയും മറ്റു സംഘടനകളുടെയും സഹായത്തോടെ വെറോണിക്ക തായ്ലന്ഡില്പോയി അധികമുള്ള കൈകള്‍ നീക്കാനുള്ള ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണ് ഈ പെണ്‍കുട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ