സുഷമ സ്വരാജിന്റെ സമീപത്ത് നിന്ന് അനശ്വര ഹിന്ദി ഗാനം ആ ഉസ്‌ബെക്ക് വനിത പാടി; വീഡിയോ വൈറല്‍

ഉസ്‌ബെക് വനിതയും അവർ ചൊല്ലുന്ന ഹിന്ദി ഗാനവുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്
സുഷമ സ്വരാജിന്റെ സമീപത്ത് നിന്ന് അനശ്വര ഹിന്ദി ഗാനം ആ ഉസ്‌ബെക്ക് വനിത പാടി; വീഡിയോ വൈറല്‍

മുകേഷ് പാടി അനശ്വരമാക്കിയ ഹിന്ദി ​ഗാനം ആലപിക്കുന്ന ഉസ്ബെക്കിസ്ഥാൻ വനിതയുടെ വീഡിയോ വൈറൽ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തന്റെ വിദേശ പര്യടനത്തിനിടെ കണ്ടുമുട്ടിയ ഉസ്‌ബെക് വനിതയും അവർ ചൊല്ലുന്ന ഹിന്ദി ഗാനവുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

ബോളിവുഡിന് പരിധികളില്ല. രാജ്കപൂര്‍, നര്‍ഗീസ് എന്നിവര്‍ ഉസ്‌ബെക്കിസ്ഥാനിലും പരിചിതരാണ്. ശ്രീ 420 എന്ന ചിത്രത്തിലെ ഇചക് ദാനാ ബിചക് ദാനാ എന്ന ​ഗാനം പാടിയ ഉസ്ബെക്കിസ്ഥാൻ വനിതയ്ക്ക് സല്യൂട്ട്. വീഡിയോ പങ്കുവച്ച് രവീഷ്‌കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.

ത്രിദിന പര്യടനത്തിനിടെയാണ് ബോളിവുഡ് ആരാധികയെ മന്ത്രി കണ്ടുമുട്ടിയത്. മന്ത്രിക്കൊപ്പം നിന്ന് തനിക്കിഷ്ടമുള്ള ഹന്ദിഗാനം സുഷമാ സ്വരാജിനു വേണ്ടി അവര്‍ പാടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com