ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ചു, ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കെതിരെ സഭയ്ക്കുള്ളില്‍ നിന്നും ഗൂഢനീക്കം

ലൈംഗീകാരോപണം നേരിട്ടിട്ടും വാഷിങ്ടണ്‍ മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മകുക്കാരിക്കിനെ മാര്‍പ്പാപ്പ സംരക്ഷിച്ചുവെന്നാണ് വത്തിക്കാനിലെ മുന്‍ പ്രതിനിധി സഭാ അംഗമായ ആര്‍ച്ച് ബിഷപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്
ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ചു, ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്‌ക്കെതിരെ സഭയ്ക്കുള്ളില്‍ നിന്നും ഗൂഢനീക്കം

വത്തിക്കാന്‍: കത്തോലിക്ക സഭയ്ക്കുള്ളില്‍ നിന്നും ഉയര്‍ന്ന ലൈംഗീകാതിക്രമങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചതിന് പിന്നാലെ മാര്‍പ്പാപ്പയ്‌ക്കെതിരെ സഭയ്ക്ക് അകത്ത് നിന്നും അപ്രതീക്ഷിത നീക്കം. മാര്‍പ്പാപ്പയുടെ രാജി ആവശ്യമാണ് സഭയ്ക്ക് അകത്ത് നിന്നും ഉയരുന്നത്. 

ലൈംഗീകാരോപണം നേരിട്ടിട്ടും വാഷിങ്ടണ്‍ മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മകുക്കാരിക്കിനെ മാര്‍പ്പാപ്പ സംരക്ഷിച്ചുവെന്നാണ് വത്തിക്കാനിലെ മുന്‍ പ്രതിനിധി സഭാ അംഗമായ ആര്‍ച്ച് ബിഷപ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പ്രതിനിധി സഭാംഗത്തില്‍ നിന്നുണ്ടായ അപ്രതീക്ഷിത നീക്കത്തില്‍ കത്തോലിക്ക സഭ തന്നെ ഞെട്ടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

ആരോപണം നേരിട്ട കര്‍ദ്ദിനാളിനെതിരെ എടുത്ത നടപടികളെല്ലാം മാര്‍പാപ്പ റദ്ദാക്കി. അതിനാല്‍ ക്രൈസ്തവ സഭ നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സ്വയം രാജിവെച്ച് മാതൃകയാവണം എന്നാണ് ആര്‍ച്ച് ബിഷപ്പ് കാര്‍ലോ മരിയ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com