ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡില്‍ ഇക്കുറി ഏറെ ശ്രദ്ധിക്കപ്പെട്ടത് ഹാരി രാജകുമാരന്റെ ഭാര്യ മെഗന് മാര്‍ക്കിളിന്റെ കുഞ്ഞുവയറാണ്. ഇന്നലെ രാത്രി ലണ്ടന്‍ റോയല്‍ ആല്‍ബ്രട്ട് ഹാളില്‍ നടന്ന ഫാഷന്‍ അവാര്‍ഡില്‍ പ്രത്യേക അതിഥിയായാണ് മെഗന് പങ്കെടുത്തത്. വേദിയിലെത്തിയ മേഗൻ സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ തന്റെ കൈകൊണ്ട് കുഞ്ഞുവയര്‍ ഓമനിക്കുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
വേദിയിലേയ്ക്ക് നടന്നുകയറിയപ്പോഴും സദസിനോടു സംസാരിക്കുമ്പോഴുമെല്ലാം മേഗൻ വളരെ കരുതലോടെ വയർ പൊതിഞ്ഞു പിടിക്കുന്നത് ചിത്രങ്ങളിൽ കാണാം. അവാർഡ് ചടങ്ങിൽ മേഗൻ അണിഞ്ഞ വസ്ത്രവും ഏറെ ശ്രദ്ധയാകർഷിച്ചു. കറുപ്പുനിറത്തിലുള്ള വണ്ഷോള്ഡര് ഗൗണ്‍ അണിഞ്ഞാണ് മേഗൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. ബ്രിട്ടിഷ് വുമണ്‍ വെയര്‍ ഡിസൈനറായ ക്ലെയര്‍ വെയിറ്റ് കെല്ലറിന്റെ ഡിസൈനിലുള്ളതായിരുന്നു ഗൗൺ.
വളരെ മിതമായ മേക്കപ്പാണ് മേഗൻ അണിഞ്ഞിരുന്നത്. എന്നാൽ മേഗന്റെ നെയിൽ പോളിഷിന്റെ നിറം വീണ്ടും വിവാദങ്ങളിൽ ഇടം നേടിയിരിക്കുകയാണ്. മേഗൻ അണിഞ്ഞത് കടും നിറത്തിലുള്ള നെയിൽ പോളിഷ് ആണെന്നും ഇത് രാജകുടുംബത്തിന്റെ ഫാഷൺ നിയമങ്ങൾക്ക് എതിരാണെന്നുമാണ് കണ്ടെത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ