ട്രക്കിൽ നിന്നും 'നോട്ടുമഴ' ; നാട്ടുകാർക്ക് കിട്ടിയത് രണ്ടുകോടിയിലേറെ രൂപ

അമേരിക്കൻ സെക്യൂരിറ്റി കമ്പനിയായ ബ്രിൻക്​സി​ന്റെ ട്രക്കിൽനിന്നാണ്​ പൊടുന്നനെ നോട്ടുകൾ വീഴാൻ തുടങ്ങിയത്
ട്രക്കിൽ നിന്നും 'നോട്ടുമഴ' ; നാട്ടുകാർക്ക് കിട്ടിയത് രണ്ടുകോടിയിലേറെ രൂപ

വാഷിം​ഗ്ടൺ: ട്രക്കിൽ നിന്നും പണം മഴ പോലെ നിരത്തുകളിൽ നിറഞ്ഞപ്പോൾ നാട്ടുകാർ ആദ്യം ഒന്ന് അമ്പരന്നു. പിന്നീട് കിട്ടാവുന്നത് അത്രയും കൈക്കലാക്കി അവർ മടങ്ങി. അമേരിക്കയിലെ ന്യൂജഴ്​സി ഹൈവേയിൽ വ്യാഴാഴ്​ച രാവിലെ 8:30 നായിരുന്നു സംഭവം. 

അമേരിക്കൻ സെക്യൂരിറ്റി കമ്പനിയായ ബ്രിൻക്​സി​ന്റെ ട്രക്കിൽനിന്നാണ്​ പൊടുന്നനെ നോട്ടുകൾ വീഴാൻ തുടങ്ങിയത്​. ട്രക്കിന്റെ പണമടങ്ങിയ ലോക്കർ അടയാതിരുന്നതാണ്​ നോട്ടുമഴയ്ക്ക് കാരണമായത്​.

പണം ചിതറിവീഴുന്നത് കണ്ടതോടെ നാട്ടുകാർ കാറുകളും ഇരുചക്രവാഹനങ്ങളും നിർത്തി പണം എടുക്കാൻ തുടങ്ങി. ആളുകൾ കൂടിയതോടെ പ്രദേശത്ത്​ ഗതാഗത തടസ്സവും വാഹനങ്ങളുടെ കൂട്ടിയിടിയുമുണ്ടായി. പൊലീസ്​ സംഭവസ്​ഥലത്തെത്തുമ്പോഴേക്ക്​  മൂന്നു ലക്ഷം ഡോളറോളം (രണ്ടുകോടിയിലേറെ രൂപ)ആകെ നഷ്​ടപ്പെട്ടതായാണ് അധികൃതർ അറിയിച്ചത്. 

പണം എടുത്തവർ തിരികെ നൽകണമെന്ന് പൊലീസ്​ പൊതുജനങ്ങളോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പണം തിരിച്ചു നൽകുന്ന ​ആർക്കെതിരെയും കേസ് എടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com