മണലില്‍ തല പൂഴ്ത്തിയ ഉരഗജീവിക്ക് ഡൊണാള്‍ഡ് ട്രംപിന്റെ പേര്  ! അതേ സ്വഭാവമെന്നും പരിസ്ഥിതി സംഘടനകള്‍

'ദര്‍മോഫിസ് ഡൊണാള്‍ഡ്ട്രംപി' എന്നാണ് ജീവിയുടെ മുഴുവന്‍ പേര്. മണ്ണിനടിയില്‍ ജീവിക്കുന്ന കയ്യും കാലും കണ്ണും ഇല്ലാത്ത ചെറിയ ജീവിയാണിത്. പനാമയില്‍ നിന്നുമാണ് ഇതിനെ കണ്ടെത്തിയത്.
മണലില്‍ തല പൂഴ്ത്തിയ ഉരഗജീവിക്ക് ഡൊണാള്‍ഡ് ട്രംപിന്റെ പേര്  ! അതേ സ്വഭാവമെന്നും പരിസ്ഥിതി സംഘടനകള്‍

വാഷിങ്ടണ്‍: മണലില്‍ തലയും പൂഴ്ത്തിയിരിക്കുന്ന ഉരഗജീവിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേര് നല്‍കി ശാസ്ത്രജ്ഞര്‍. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് പുതിയതായി രൂപം കൊണ്ട ജീവിയാണിത്. പാരീസ് ഉടമ്പടിയുള്‍പ്പടെയുള്ള പ്രകൃതി സംരക്ഷണ ഉടമ്പടികളോടും നയങ്ങളോടും നിഷേധ സമീപനം സ്വീകരിച്ച ട്രംപിനെ ഇങ്ങനെ വേണം തുടര്‍ന്ന് വരുന്ന തലമുറ സ്മരിക്കാനെന്നും പരിസ്ഥിതി സംഘടനയായ എന്‍വിറോബില്‍ഡിന്റെ സഹസ്ഥാപകന്‍ ഏയ്ഡന്‍ ബെല്‍ പറഞ്ഞു.

'ദര്‍മോഫിസ് ഡൊണാള്‍ഡ്ട്രംപി' എന്നാണ് ജീവിയുടെ മുഴുവന്‍ പേര്. മണ്ണിനടിയില്‍ ജീവിക്കുന്ന കയ്യും കാലും കണ്ണും ഇല്ലാത്ത ചെറിയ ജീവിയാണിത്. പനാമയില്‍ നിന്നുമാണ് ഇതിനെ കണ്ടെത്തിയത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികളിലെല്ലാം ഈ ജീവിയെ കുറിച്ചും വിവരങ്ങള്‍ നല്‍കുമെന്നും പരിസ്ഥിതി സംഘടനകള്‍ വ്യക്തമാക്കി. 

25,000 യുഎസ് ഡോളര്‍(17,53,312 രൂപ) നല്‍കിയാണ് ഈ ജീവിക്ക് പേരിടാനുള്ള അവകാശം പരിസ്ഥിതി സംഘടന സ്വന്തമാക്കിയത്. ഈ തുക കാലാവസ്ഥാ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചിലവഴിക്കുക.
 

പ്രകൃതി അടുത്ത തലമുറയ്ക്ക് കൂടി ഉള്ളതാണെന്നും സംരക്ഷിക്കണമെന്നും പറയുമ്പോള്‍ തല കുനിച്ചിരിക്കലാണ് യുഎസ് പ്രസിഡന്റ് ചെയ്യുന്നതെന്നും ഭൂമിയുടെ താപനില ഉയരുന്നത്  ശാസ്ത്രജ്ഞന്‍മാരുടെ ഗൂഢാലോചന ആണെന്ന് ആരോപിക്കുകയുമാണ് അദ്ദേഹത്തിന്റെ വിനോദമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പറയുന്നു.

കാലാവസ്ഥാ വ്യതിയാനം മനുഷ്യന്‍ ഉണ്ടാക്കിയതാണോ എന്ന് തനിക്ക് അറിയില്ലെന്നും എന്നാല്‍ ഭൂമിയുടെ താപനില പൂര്‍വസ്ഥിതി പ്രാപിക്കുമെന്നുമാണ് ഒക്ടോബറില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. കഴിഞ്ഞ മാസവും കാലാവസ്ഥാ വ്യതിയാനം ഭൂമിക്ക് അപകടകരമാണെന്ന റിപ്പോര്‍ട്ടിനെ ട്രംപ് തള്ളിയിരുന്നു. പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ആദ്യം പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്‍മാറുമെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com