പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി പാക് പൗരന്റെ ഭീഷണി; താഴെയിറക്കി പൊലീസ് കസ്റ്റഡിയിലെടുത്തു

തന്നെ പ്രധാനമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിൽ വലിഞ്ഞു കയറിയ പാക്കിസ്ഥാൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
പ്രധാനമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി പാക് പൗരന്റെ ഭീഷണി; താഴെയിറക്കി പൊലീസ് കസ്റ്റഡിയിലെടുത്തു

ഇസ്ലാമാബാദ്: തന്നെ പ്രധാനമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിൽ വലിഞ്ഞു കയറിയ പാക്കിസ്ഥാൻ പൗരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെ പ്രധാനമന്ത്രിയാക്കിയാൽ‌ രാജ്യം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തനിക്കാവുമെന്നും ആറ് മാസം കൊണ്ട് പാക്കിസ്ഥാന്‍റെ എല്ലാ കടങ്ങളും തീര്‍ക്കുമെന്നും അവകാശപ്പെട്ടാണ് ഇയാള്‍ പ്രധാനമന്ത്രി പദവി തേടി മൊബൈല്‍ ടവറില്‍ കയറിയത്.  

പാക്കിസ്ഥാനിലെ സര്‍ഗോദ മേഖലയില്‍ നിന്നുള്ള ആളാണ് ഇയാളെന്നാണ് പാക് മാധ്യമമായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഉള്ള ഒരു മൊബൈല്‍ ടവറിലാണ് പാക്കിസ്ഥാന്‍ ദേശീയ പതാകയുമായി ഇയാള്‍ കയറിയത്. 

സ്ഥലത്ത് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാൽ താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടോ സര്‍ഗോദയിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനോടോ മാത്രമേ സംസാരിക്കൂ എന്നായിരുന്നു ഇയാളുടെ നിലപാട്. എന്തായാലും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇയാളെ താഴെയിറക്കിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com